ml_tn/mrk/09/intro.md

5.6 KiB

മര്‍ക്കോസ് 09 പൊതുവായ കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

“രൂപാന്തരപ്പെട്ടു”

തിരുവെഴുത്തുകള്‍ അടിക്കടി ദൈവത്തിന്‍റെ മഹത്വത്തെ കുറിച്ച് പറയുന്നത്, അത് ഒരു മഹത്വം ഉള്ള, ശോഭയുള്ള പ്രകാശമായിട്ടാണ്. ജനം ഈ പ്രകാശം കാണുമ്പോള്‍, ഭയപ്പെട്ടിരുന്നു. ഈ അദ്ധ്യായത്തില്‍ മര്‍ക്കോസ് പറയുന്നത് യേശുവിന്‍റെ വസ്ത്രം ഈ മഹിമ നിറഞ്ഞ പ്രകാശം കൊണ്ട് ശോഭിച്ചു അതിനാല്‍ തന്‍റെ അനുഗാമികള്‍ക്ക് യേശു വാസ്തവമായി ദൈവപുത്രന്‍ എന്ന് കാണുവാനിടയായി. അതേ സമയം, ദൈവം അവരോടു പറഞ്ഞത് യേശു തന്‍റെ പുത്രനാണെന്നാണ്. (കാണുക: [[rc:///tw/dict/bible/kt/glory]]ഉം [[rc:///tw/dict/bible/kt/fear]]ഉം)

ഈ അദ്ധ്യായത്തിലെ പ്രധാന അലങ്കാര പ്രയോഗങ്ങള്‍

വിരോധാഭാസം

തന്‍റെ ശിഷ്യന്മാര്‍ അക്ഷരീകമായി ഗ്രഹിക്കണമെന്ന് യേശു പ്രതീക്ഷിക്കാത്ത വസ്തുതകള്‍ അവന്‍ പറഞ്ഞിരുന്നു. “നിന്‍റെ കൈ നിനക്കു ഇടര്‍ച്ച വരുത്തുകയാണങ്കില്‍, അതിനെ മുറിച്ചു കളയുക” (മര്‍ക്കോസ് 9:43), എന്ന് അവന്‍ പറഞ്ഞത്, അവിടുന്ന് അതിശയോക്തി ആയി പറഞ്ഞതാണ്, അതിനാല്‍ അവര്‍ അവരെ പാപത്തില്‍ ഉള്‍പ്പെടുത്തുന്ന ഏതൊരു കാര്യത്തില്‍ നിന്നും, അവര്‍ വളരെ ആഗ്രഹിക്കുന്നതാകുന്നു എങ്കില്‍ പോലും അല്ലെങ്കില്‍ അവര്‍ക്ക് അത്യന്താപേക്ഷിതമാണെന്ന് കരുതിയാല്‍ പ്പോലും അവര്‍ അതില്‍ നിന്നും അകന്നിരിക്കണമായിരുന്നു.

ഈ അധ്യായത്തിലെ സാധ്യതയുള്ള ഇതര പരിഭാഷാ വിഷമതകള്‍

ഏലിയാവും മോശെയും

ഏലിയാവും മോശെയും ക്ഷണത്തില്‍ യേശുവിനും, യാക്കോബിനും, യോഹന്നാനും, പത്രോസിനും പ്രത്യക്ഷരാകുകയും അനന്തരം അപ്രത്യക്ഷരാകുകയും ചെയ്തു, അവര്‍ നാലു പേരും ഏലിയാവിനെയും മോശെയെയും കണ്ടിരുന്നു, കൂടാതെ ഏലിയാവും മോശെയും യേശുവിനോട് സംസാരിച്ചതിനാല്‍, ഏലിയാവും മോശെയും ശാരീരികമായി തന്നെ പ്രത്യക്ഷരായിയെന്ന് വായനക്കാര്‍ ഗ്രഹിക്കണം.

“മനുഷ്യപുത്രന്‍”

ഈ അദ്ധ്യായത്തില്‍ യേശു തന്നെ “മനുഷ്യപുത്രന്‍” എന്ന് പരാമര്‍ശിക്കുന്നു. (മര്‍ക്കോസ് 9:31). നിങ്ങളുടെ ഭാഷയില്‍ ആളുകള്‍ മറ്റുള്ളവരെ കുറിച്ച് സംസാരിക്കുന്നതു പോലെ തങ്ങളെ കുറിച്ച് തന്നെ സംസാരിക്കുന്നത് അനുവദനീയം ആയിരിക്കുകയില്ല. (കാണുക: [[rc:///tw/dict/bible/kt/sonofman]]ഉം [[rc:///ta/man/translate/figs-123person]]ഉം)

വിരോധാഭാസം

ഒരു വിരോധാഭാസമെന്നുള്ളത് അസാദ്ധ്യമായ ഒരു കാര്യത്തെ കുറിച്ച് വിവരിക്കുന്ന ഒരു യഥാര്‍ത്ഥമായ പ്രസ്താവനയാകുന്നു. “ആരെങ്കിലും ഒന്നാമനാകുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍, അവന്‍ എല്ലാവരെക്കാളും ഒടുക്കത്തവനും എല്ലാവര്‍ക്കും ദാസനുമായിരിക്കണം” എന്ന് അവിടുന്ന് ഒരു വിരോധാഭാസ പ്രസ്താവന നടത്തുന്നു. ([മര്‍ക്കോസ് 9:31] (../../mrk/09/31.md)).