ml_tn/php/01/intro.md

2.5 KiB
Raw Permalink Blame History

ഫിലിപ്പ്യര്‍ 01 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

ഈ ലേഖനത്തിന്‍റെ പ്രാരംഭത്തില്‍ പൌലോസ് ഒരു പ്രാര്‍ത്ഥന ഉള്‍പ്പെടുത്തുന്നു. ആ കാലത്തില്‍, മത നേതാക്കന്മാര്‍ ചില സന്ദര്‍ഭങ്ങളില്‍ ലേഖനങ്ങളില്‍ ഒരു പ്രാര്‍ത്ഥനയോട് കൂടെ ആരംഭിക്കുക പതിവ് ആയിരുന്നു.

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

കര്‍ത്താവിന്‍റെ ദിവസം

ഇത് മിക്കവാറും ക്രിസ്തു മടങ്ങി വരുന്നതായ ദിവസത്തെ സൂചിപ്പിക്കുന്നത് ആകുന്നു. പൌലോസ് അടിക്കടി ക്രിസ്തുവിന്‍റെ മടങ്ങി വരവിനെ ദൈവഭക്തി ക്ക് അനുസൃതമായ ജീവിതവുമായി ബന്ധപ്പെടുത്തി പ്രചോദന ദായകമായി പ്രയോഗിക്കുന്നു. (കാണുക: rc://*/tw/dict/bible/kt/godly)

ഈ അദ്ധ്യായത്തിലെ സാധ്യത ഉള്ള ഇതര പരിഭാഷ വിഷമതകള്‍

വിരോധാഭാസം

ഒരു വിരോധാഭാസം എന്നത് അസാദ്ധ്യം എന്ന് തോന്നുമാറുള്ള ഒരു സംഗതിയെ ഒരു കാര്യത്തെ യഥാര്‍ത്ഥം ആയ ഒന്ന് തന്നെ എന്ന് വിവരിക്കുന്ന പ്രസ്താവന. വാക്യം 21ല് ഉള്ള പ്രസ്താവന ഒരു വിരോധാഭാസം ആകുന്നു: “മരിക്കുന്നത് ലാഭം ആകുന്നു.” വാക്യം 23ല് ഇത് എന്തുകൊണ്ട് ലാഭം ആയിരിക്കുന്നു എന്ന് പൌലോസ് വിശദീകരിക്കുന്നു. (ഫിലിപ്പ്യര്‍ 1:21)