ml_tn/luk/05/intro.md

9.0 KiB

ലൂക്കോസ് 05 പൊതു കുറിപ്പുകള്‍

ഈ അധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

“നീ മനുഷ്യരെ പിടിക്കുന്നവന്‍ ആകും”

പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവര്‍ മുക്കുവന്മാര്‍ ആയിരുന്നു. അവര്‍ മനുഷ്യരെ പിടിക്കുന്നവര്‍ ആകും എന്ന് യേശു അവരോടു പ്രസ്താവിക്കുമ്പോള്‍, ജനങ്ങള്‍ തന്നെകുറിച്ചുള്ള സുവിശേഷം വിശ്വസിക്കുവാനായി അവരെ സഹായിക്കണം എന്ന് ഒരു ഉപമ ഉപയോഗിച്ചു അവരെ അറിയിക്കുന്നു. (കാണുക: [[rc:///tw/dict/bible/kt/disciple]]ഉം [[rc:///ta/man/translate/figs-metaphor]]ഉം)

പാപികള്‍

യേശുവിന്‍റെ കാലഘട്ടത്തില്‍ “പാപികള്‍” എന്ന് അവര്‍ വിളിച്ചിരുന്നത്‌, മോശെയുടെ ന്യായപ്രമാണത്തെ അനുസരിക്കാതെ ഇരിക്കുകയും, മാത്രമല്ല മോഷണം അല്ലെങ്കില്‍ ലൈംഗിക പാപങ്ങള്‍ ചെയ്യുന്നവരേയും ആയിരുന്നു. യേശു “പാപികളെ” വിളിക്കുവാനായി വന്നിരിക്കുന്നു എന്ന് അവിടുന്ന് പ്രസ്താവന ചെയ്തപ്പോള്‍, അവിടുന്ന് അര്‍ത്ഥം നല്‍കിയത് തങ്ങള്‍ പാപി എന്ന് ബോധ്യം ഉള്ളതായ ആളുകള്‍ക്ക് മാത്രം തന്‍റെ അനുഗാമികള്‍ ആകുവാന്‍ കഴിയും എന്നാണ്. ഇത് മറ്റുള്ള ആളുകള്‍ “പാപികള്‍” എന്ന് ചിന്തിക്കത്തക്ക നിലയില്‍ അല്ലാത്തവര്‍ ആയിരുന്നാല്‍ പോലും സത്യം തന്നെയാണ് (കാണുക: rc://*/tw/dict/bible/kt/sin)

ഉപവാസവും സദ്യയും

ജനം വളരെ ദുഃഖിതര്‍ ആയിരിക്കുന്ന സമയത്തോ അല്ലെങ്കില്‍ ദൈവത്തോട് അവര്‍ ചെയ്‌തതായ പാപങ്ങള്‍ക്ക്‌ സങ്കടം പ്രകടിപ്പിക്കുന്നതായ നിലയിലോ ജനം ഉപവസിക്കുകയോ, അല്ലെങ്കില്‍ ദീര്‍ഘ നാളുകള്‍ ഭക്ഷണം കഴിക്കാതെയോ ഇരിക്കാറുണ്ട്. വിവാഹം പോലുള്ള സന്ദര്‍ഭങ്ങളില്‍, അവര്‍ സന്തോഷം ഉള്ളവര്‍ ആയിരിക്കുമ്പോള്‍, അവര്‍ സദ്യകളോ അല്ലെങ്കില്‍ ഭക്ഷണങ്ങളോ ധാരാളമായി ഭക്ഷിക്കാറുണ്ട്. (കാണുക: rc://*/tw/dict/bible/other/fast)

ഈ അദ്ധ്യായത്തില്‍ ഉള്ള പ്രധാന അലങ്കാര പ്രയോഗങ്ങള്‍

സാങ്കല്‍പ്പിക സാഹചര്യം

യേശു പരീശന്മാരെ ഖണ്ഡനം ചെയ്യുവാനായി ഒരു സാങ്കല്‍പ്പിക സാഹചര്യത്തെ ഉപയോഗിക്കുന്നു. ഈ ഭാഗത്ത് ഉള്‍പ്പെട്ടിരിക്കുന്നത് “നല്ല ആരോഗ്യത്തോടു കൂടെ ഉള്ള ആളുകള്‍” എന്നും “നീതിയുള്ള ജനം” എന്നുള്ളതും ആകുന്നു. ഇത് യേശുവിനെ ആവശ്യം ഇല്ലാത്തതായ ജനം ഉണ്ട് എന്ന് അര്‍ത്ഥം നല്‍കുന്നില്ല. “നീതിമാന്മാര്‍ ആയ ആളുകള്‍” ഇല്ല, എല്ലാവര്‍ക്കും യേശുവിനെ ആവശ്യം ആകുന്നു. (കാണുക: rc://*/ta/man/translate/figs-hypoഉം ലൂക്കോസ്5:31-32)

ഈ അദ്ധ്യായത്തില്‍ ഉള്ള ഇതര പരിഭാഷാ വിഷമതകള്‍

അവ്യക്ത വിവരണം

ഈ അദ്ധ്യായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗ്രന്ഥകര്‍ത്താവ് ചില വിവരങ്ങള്‍ അവ്യക്തമായി വിട്ടിരിക്കുന്നത് എന്തുകൊണ്ടെന്നാല്‍ തന്‍റെ യഥാര്‍ത്ഥ വായനക്കാര്‍ അത് മനസ്സിലാക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും വേണം എന്നുള്ളതാണ്. ആധുനിക വായനക്കാര്‍ അവയില്‍ ചില കാര്യങ്ങള്‍ എങ്കിലും അറിയുകയും, തദ്വാരാ ഗ്രന്ഥകാരന്‍ ആശയവിനിമയം ചെയ്യുന്ന എല്ലാ കാര്യങ്ങളും ഗ്രഹിക്കുന്നതില്‍ അവര്‍ക്ക് പ്രശ്നം ഉണ്ടാകുകയും വേണം. ആധുനിക വായനക്കാര്‍ ആ വചന ഭാഗങ്ങള്‍ ഇപ്രകാരം ഗ്രഹിക്കുവാന്‍ കഴിവുള്ളവര്‍ ആകും എന്നുള്ളത് UST പലപ്പോഴും ആ വിവരണങ്ങളെ നല്‍കുന്നുണ്ട്. (കാണുക: [[rc:///ta/man/translate/translate-unknown]]ഉം [[rc:///ta/man/translate/figs-explicit]]ഉം)

പൂര്‍വ്വകാല സംഭവങ്ങള്‍

ഈ അദ്ധ്യായത്തിലെ സംഭവങ്ങളുടെ പരമ്പര മുന്‍പേ തന്നെ സംഭവിച്ചിട്ടുള്ളവ ആകുന്നു. നല്കപ്പെട്ടതായ ഒരു വചന ഭാഗത്ത്, ലൂക്കോസ് ചില സമയത്ത് സംഭവിച്ചതായി എഴുതുമ്പോള്‍, മറ്റു ചിലവ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന രീതിയില്‍ (അവ താന്‍ എഴുതിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടതായി ഇരിക്കുന്നു എങ്കിലും) എഴുതിയിരിക്കുന്നു. ഇത് സംഭവങ്ങളുടെ ആശയ വിരുദ്ധമായ ക്രമമായി സൃഷ്ടിക്കപ്പെടുന്നതായി പരിഭാഷയില്‍ അനുഭവപ്പെട്ടേക്കാം. എല്ലാ സംഭവങ്ങളും മുന്‍പേ തന്നെ സംഭവിച്ചിരിക്കുന്നു എന്നുള്ള ഈ വസ്തുതകള്‍ രചനയില്‍ സ്ഥിരത ഉള്ളതാക്കി തീര്‍ക്കേണ്ടതു ആവശ്യം ആയിരിക്കുന്നു.

“മനുഷ്യപുത്രന്‍”

യേശു തന്നെ സ്വയം “മനുഷ്യപുത്രന്‍” എന്ന് ഈ അധ്യായത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. ലൂക്കോസ് 5:24). നിങ്ങളുടെ ഭാഷയില്‍ ആളുകള്‍ മറ്റുള്ളവരെ കുറിച്ച് അവര്‍ സംസാരിക്കുന്നതുപോലെ അവരെക്കുറിച്ചു തന്നെ സംസാരിക്കുന്നത് അനുവദനീയം അല്ലായിരിക്കാം. (കാണുക: [[rc:///tw/dict/bible/kt/sonofman]]ഉം [[rc:///ta/man/translate/figs-123person]]ഉം)