ml_tn/heb/04/intro.md

2.2 KiB
Raw Permalink Blame History

എബ്രായര്‍ 04 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

യേശു എന്തുകൊണ്ട് ശ്രേഷ്ഠ മഹാ പുരോഹിതന്‍ ആയിരിക്കുന്നു എന്നു ഈ അദ്ധ്യായം പ്രസ്താവിക്കുന്നു.

ചില പരിഭാഷകള്‍ വചന ഭാഗത്തെക്കാള്‍ പദ്യത്തിന്‍റെ ഓരോ വരികളെയും വായനയുടെ സുഗമം പരിഗണിച്ചു വലത്തെ അറ്റം ചേര്‍ത്തു ക്രമീകരിച്ചിരിക്കുന്നു. ULT യില്‍ പഴയ നിയമ ഭാഗത്ത് നിന്നുള്ള പദ്യ ഭാഗത്ത് 4:3-4,7ല്, അപ്രകാരം ചെയ്തിരിക്കുന്നു.

ഈ അധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

ദൈവത്തിന്‍റെ വിശ്രമം

“വിശ്രമം” എന്നുള്ള പദം കുറഞ്ഞ പക്ഷം രണ്ടു കാര്യങ്ങളെ എങ്കിലും ഈ അദ്ധ്യായത്തില്‍ സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു. ഇത് ദൈവം തന്‍റെ ജനത്തിനു അവരുടെ ക്രിയകളില്‍ നിന്ന് ഒഴിഞ്ഞു വിശ്രമിക്കുവാന്‍ ഒരു സ്ഥലത്തെയോ അല്ലെങ്കില്‍ സമയത്തെയോ നിയമിക്കുന്നതിനെ സൂചിപ്പിക്കുന്നു (എബ്രായര്‍ 4:3), കൂടാതെ ദൈവം ഏഴാം നാളില്‍ വിശ്രമിച്ചതിനെയും സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു (എബ്രായര്‍ 4:4).