ml_tn/gal/06/01.md

4.5 KiB

Connecting Statement:

പൌലോസ് വിശ്വാസികളെ പഠിപ്പിക്കുന്നത്‌ അവര്‍ എപ്രകാരം മറ്റു വിശ്വാസികളെ പരിഗണിക്കണം എന്നുള്ളതും ദൈവം അവര്‍ക്ക് എപ്രകാരം പ്രതിഫലം നല്‍കുന്നു എന്നും ആകുന്നു.

Brothers

ഇത് നിങ്ങള്‍ ഗലാത്യര്‍ 1:2ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.

if someone

നിങ്ങളുടെ ഇടയില്‍ ഉള്ള ആരെങ്കിലും

if someone is caught in any trespass

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ആ വ്യക്തി പ്രവര്‍ത്തിയില്‍ ആയിരിക്കുന്നത് വേറെ ആരെങ്കിലും കണ്ടുപിടിച്ചു. മറു പരിഭാഷ: “പാപത്തിന്‍റെ പ്രവര്‍ത്തിയില്‍ ആരെങ്കിലും കണ്ടു പിടിക്കപ്പെട്ടാല്‍” അല്ലെങ്കില്‍ 2) തിന്മ ചെയ്യണം എന്ന ഉദ്ദേശ്യത്തോടു കൂടെ അല്ലാതെ ആ വ്യക്തി പാപം ചെയ്തത്. മറു പരിഭാഷ: “ആരെങ്കിലും ഒരാള്‍ വിട്ടു കൊടുക്കുകയും പാപം ചെയ്യുകയും ചെയ്താല്‍”

you who are spiritual

ആത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ ആയവരായ നിങ്ങള്‍ അല്ലെങ്കില്‍ “ആത്മാവിന്‍റെ നടത്തിപ്പില്‍ ജീവിക്കുന്നവര്‍ ആയ നിങ്ങള്‍”

restore him

പാപം ചെയ്‌തതായ വ്യക്തിയെ ശരി ചെയ്യുവാന്‍ അല്ലെങ്കില്‍ “പാപം ചെയ്‌തതായ വ്യക്തി ദൈവവുമായി ശരിയായ ബന്ധത്തില്‍ കടന്നു വരുവാന്‍ വേണ്ടി ആ വ്യക്തിയെ പ്രബോധിപ്പിക്കുക”

in a spirit of gentleness

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) തിരുത്തല്‍ നല്‍കുന്ന വ്യക്തിയെ ആത്മാവ് നയിച്ചു കൊണ്ട് പോകുവാന്‍ അല്ലെങ്കില്‍ 2) “സൌമ്യതയുടെ മനോഭാവത്തോടു കൂടിയ” അല്ലെങ്കില്‍ “ദയാപൂര്‍വ്വം ആയ രീതിയില്‍”

Be concerned about yourself

ഈ പദങ്ങള്‍ ഗലാത്യരെ അവര്‍ എല്ലാവരും കൂടെ ഒരു വ്യക്തി ആയിരിക്കുന്നു എന്ന നിലയില്‍ അവര്‍ എല്ലാവരോടും ഓരോ വ്യക്തിയോട് കൂടെയും സംസാരിക്കുന്നതു പോലെ സംസാരിക്കുന്നതായി ഊന്നി പറയുന്നു. മറു പരിഭാഷ: “നിങ്ങളെ കുറിച്ച് കരുതല്‍ ഉള്ളവര്‍ ആയിരിക്കുക” അല്ലെങ്കില്‍ “നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ പറയുന്നത്, ‘നിങ്ങളെ കുറിച്ച് കരുതല്‍ ഉള്ളവര്‍ ആയിരിക്കുക”’” (കാണുക: rc://*/ta/man/translate/figs-you)

so you also may not be tempted

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ആയതിനാല്‍ യാതൊന്നും തന്നെ നിങ്ങളെയും പാപം ചെയ്യുവാന്‍ തക്കവണ്ണം പരീക്ഷിക്കുക ഇല്ല” (കാണുക: rc://*/ta/man/translate/figs-activepassive)