25 lines
3.1 KiB
Markdown
25 lines
3.1 KiB
Markdown
വിശ്വാസികള്‍ എങ്ങനെ ഉള്ളവര്‍ ആയിരിക്കണം എന്നതിനെക്കുറിച്ച് പൗലൊസ് അവര്‍ക്ക് തുടര്‍ന്നും നിര്‍ദ്ദേശം നല്‍കുന്നു. ഈ പട്ടിക 12.9 ല്‍ ആരംഭിക്കുന്നു.
|
||
|
||
# ഉത്സാഹത്തില്‍ മടുപ്പില്ലാത്തവരും; ആത്മാവില്‍ എരിവുളളവരായും; കര്‍ത്താവിനെ സേവിക്കണം – “ ഉത്തരവാദിത്വങ്ങളില്‍ നങ്ങള്‍ അലസരാകരുത്, ആത്മാവിനെ അനുസരിച്ചുകൊണ്ട് കര്‍ത്താവിനെ സേവിക്കുന്നതില്‍ എരിവുള്ളവര്‍ ആകുവിന്‍”
|
||
|
||
|
||
# ആശയില്‍ സന്തോഷിപ്പിന്‍
|
||
|
||
“ദൈവത്തിലുള്ള പ്രത്യാശയില്‍ സന്തോഷിക്കുന്നവര്‍ ആയിരിക്കുവിന്‍.”
|
||
|
||
# കഷ്ടതയില്‍ സഹിഷ്ണുത കാണിപ്പിന്‍
|
||
|
||
ഇതൊരു പുതിയ വാചകമായി പരിഭാഷപ്പെടുത്താം: “പ്രതിസന്ധി ഘട്ടങ്ങളില്‍ സഹിഷ്ണുത കാണിപ്പിന്‍.”
|
||
|
||
# പ്രാര്‍ത്ഥനയില്‍ സ്ഥിരത കാണിപ്പിന്‍
|
||
|
||
ഇതൊരു പുതിയ വാചകമായി പരിഭാഷപ്പെടുത്താം: “എപ്പോഴും പ്രാര്‍ത്ഥിക്കണം എന്ന്‍ ഓര്‍ത്തിരിക്കുക.”
|
||
|
||
# വിശുദ്ധന്മാരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിപ്പിന്‍
|
||
|
||
12:9 ല്‍ ആരംഭിച്ച പട്ടികയിലെ അവസാന ഇനമാണ് ഇത്. “വിശുദ്ധന്മാരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കുവിന്‍” അല്ലെങ്കില്‍ “വേണ്ടി...” അല്ലെങ്കില്‍ “സഹവിശ്വാസികള്‍ കഷ്ടതയില്‍ ആകുമ്പോള്‍ അവര്‍ക്ക് എന്ത് ആവശ്യം എന്ന് അറിഞ്ഞു സഹായിപ്പിന്‍.”
|
||
|
||
# അതിഥിസല്‍ക്കാരം ആചരിപ്പിന്‍
|
||
|
||
“അവര്‍ക്ക് എവിടെയെങ്കിലും താമസിക്കേണ്ടിവന്നാല്‍ നിങ്ങള്‍ അവരെ നിങ്ങളുടെ വീടുകളിലേക്ക് എപ്പോഴും സ്വാഗതം ചെയ്യുന്നവര്‍ ആയിരിക്കണം”
|