ml_tn/rom/12/11.md

3.1 KiB
Raw Blame History

വിശ്വാസികള്‍ എങ്ങനെ ഉള്ളവര്‍ ആയിരിക്കണം എന്നതിനെക്കുറിച്ച് പൗലൊസ്‌ അവര്‍ക്ക് തുടര്‍ന്നും നിര്‍ദ്ദേശം നല്‍കുന്നു. ഈ പട്ടിക 12.9 ല്‍ ആരംഭിക്കുന്നു.

ഉത്സാഹത്തില്‍ മടുപ്പില്ലാത്തവരും; ആത്മാവില്‍ എരിവുളളവരായും; കര്‍ത്താവിനെ സേവിക്കണം “ ഉത്തരവാദിത്വങ്ങളില്‍ നങ്ങള്‍ അലസരാകരുത്, ആത്മാവിനെ അനുസരിച്ചുകൊണ്ട് കര്‍ത്താവിനെ സേവിക്കുന്നതില്‍ എരിവുള്ളവര്‍ ആകുവിന്‍”

ആശയില്‍ സന്തോഷിപ്പിന്‍

“ദൈവത്തിലുള്ള പ്രത്യാശയില്‍ സന്തോഷിക്കുന്നവര്‍ ആയിരിക്കുവിന്‍.”

കഷ്ടതയില്‍ സഹിഷ്ണുത കാണിപ്പിന്‍

ഇതൊരു പുതിയ വാചകമായി പരിഭാഷപ്പെടുത്താം: “പ്രതിസന്ധി ഘട്ടങ്ങളില്‍ സഹിഷ്ണുത കാണിപ്പിന്‍.”

പ്രാര്‍ത്ഥനയില്‍ സ്ഥിരത കാണിപ്പിന്‍

ഇതൊരു പുതിയ വാചകമായി പരിഭാഷപ്പെടുത്താം: “എപ്പോഴും പ്രാര്‍ത്ഥിക്കണം എന്ന്‍ ഓര്‍ത്തിരിക്കുക.”

വിശുദ്ധന്മാരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിപ്പിന്‍

12:9 ല്‍ ആരംഭിച്ച പട്ടികയിലെ അവസാന ഇനമാണ് ഇത്. “വിശുദ്ധന്മാരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കുവിന്‍” അല്ലെങ്കില്‍ “വേണ്ടി...” അല്ലെങ്കില്‍ “സഹവിശ്വാസികള്‍ കഷ്ടതയില്‍ ആകുമ്പോള്‍ അവര്‍ക്ക് എന്ത് ആവശ്യം എന്ന് അറിഞ്ഞു സഹായിപ്പിന്‍.”

അതിഥിസല്‍ക്കാരം ആചരിപ്പിന്‍

“അവര്‍ക്ക് എവിടെയെങ്കിലും താമസിക്കേണ്ടിവന്നാല്‍ നിങ്ങള്‍ അവരെ നിങ്ങളുടെ വീടുകളിലേക്ക് എപ്പോഴും സ്വാഗതം ചെയ്യുന്നവര്‍ ആയിരിക്കണം”