ml_tn/rom/08/33.md

2.1 KiB
Raw Blame History

ദൈവം തെരഞ്ഞെടുത്തവനെ ആര്‍ കുറ്റം വിധിക്കും? നീതീകരിക്കുന്നവന്‍ ദൈവം ഇതിന്‍റെ പ്രാധാന്യം മുന്‍നിര്‍ത്തി പൗലൊസ്‌ ഒരു ചോദ്യം ഉന്നയിക്കുന്നു. സമാന്തര പരിഭാഷ: “അവന്‍ നമ്മെ നീതീകരിച്ചിരിക്കുന്ന ദൈവമാകയാല്‍, ആര്‍ക്കും നമ്മെ അവന്‍റെ മുമ്പാകെ കുറ്റം ചുമത്തുവാന്‍ കഴിയുകയില്ല.” (See: Rhetorical Question)

കുറ്റം വിധിക്കുന്നവന്‍ ആര്‍? നമുക്കുവേണ്ടി ഇടപെടുന്നവന്‍ യേശുക്രിസ്തു ആകുന്നുവോ? പൗലൊസ്‌ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ചോദ്യം ഉന്നയിക്കുന്നു. സമാന്തര പരിഭാഷ: “യേശുക്രിസ്തു നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നതുകൊണ്ടു നമ്മെ കുറ്റം വിധിക്കുവാന്‍ ആര്‍ക്കും കഴിയില്ല.”

മരിച്ചവരില്‍നിന്നും ഉയര്‍ത്തെഴുന്നേറ്റവന്‍ തന്നെ ഇതൊരു സജീവക്രിയകൊണ്ടു വിവര്‍ത്തനം ചെയ്യാം: “ദൈവം മരിച്ചവരില്‍നിന്നും ഉയര്‍പ്പിച്ചവന്‍” അല്ലെങ്കില്‍ “മരണത്തില്‍നിന്നും ജീവനിലേക്കു മടങ്ങി വന്നവന്‍.” (നോക്കുക: സജീവവും നിഷ്ക്രിയവും).