ml_tn_old/luk/21/intro.md

3.3 KiB

ലൂക്കോസ് 21 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

യേശു തന്‍റെ ശിഷ്യന്മാരോട് അവിടുന്ന് മടങ്ങി വരുന്നതിനു മുന്‍പ് എന്ത് സംഭവിക്കും എന്ന് വളരെ അധികം സംസാരിക്കുവാന്‍ ഇടയായി.

ഈ അദ്ധ്യായത്തില്‍ ഉള്ളതായ പ്രത്യേക ആശയങ്ങള്‍

“നിരവധി പേര്‍ എന്‍റെ നാമത്തില്‍ വന്നു, “’ഞാന്‍ ആകുന്നു അവന്‍” എന്ന് പറയും’

യേശു പഠിപ്പിച്ചത് എന്തെന്നാല്‍ അവിടുന്ന് മടങ്ങി വരുന്നതിനു മുന്‍പ് നിരവധി ആളുകള്‍ ഭോഷ്ക്കായി അവിടുത്തെ വരവിനെ കുറിച്ച് അവകാശപ്പെടും. അതു മാത്രം അല്ല നിരവധി ജനങ്ങള്‍ യേശുവിന്‍റെ അനുഗാമികളെ വെറുക്കുന്ന ഒരു കാലം ആഗതം ആകുകയും അവരെ കൊല്ലുവാന്‍ പോലും ആഗ്രഹിക്കുകയും ചെയ്യുന്ന കാലം വരും.

“ജാതികളുടെ കാലങ്ങള്‍ തികയുവോളം”

തങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെ ബാബിലോനിലേക്ക് കടന്നു പോകുവാന്‍ ബാബിലോന്യര്‍ നിര്‍ബന്ധിച്ചതായ കാലത്തിനും മശീഹ കടന്നു വരുന്നതായ “ജാതികളുടെ കാലത്തിനും” ജാതികള്‍ യഹൂദന്മാരെ ഭരിക്കുന്നതായ കാലത്തിനും ഇടയില്‍ ഉള്ളതായ കാലത്തെ കുറിച്ച് യെഹൂദന്മാര്‍ സംസാരിക്കുന്നു.

ഈ അദ്ധ്യായത്തില്‍ ഉള്ളതായ ഇതര പരിഭാഷാ വിഷമതകള്‍

“മനുഷ്യപുത്രന്‍”

ഈ അധ്യായത്തില്‍ യേശു തന്നെ കുറിച്ച് “മനുഷ്യപുത്രന്‍” എന്ന് സൂചിപ്പിക്കുന്നു. (ലൂക്കോസ് 21:27). നിങ്ങളുടെ ഭാഷയില്‍ ജനങ്ങള്‍ മറ്റുള്ളവരെ സംബന്ധിച്ച് അഭിപ്രായങ്ങള്‍ പ്രസ്താവിക്കുന്നത് പോലെ അവരവരെ കുറിച്ച് പറയുവാന്‍ അനുവാദം നല്‍കുന്നില്ല. (കാണുക: [[rc:///tw/dict/bible/kt/sonofman]]ഉം [[rc:///ta/man/translate/figs-123person]]ഉം)