ml_tn_old/luk/14/35.md

4.0 KiB

manure pile

ജനം അതിനെ തോട്ടങ്ങള്‍ക്കും വയലുകള്‍ക്കും പോഷകമായ വളമായി ഉപയോഗിക്കുന്നു. രുചിയില്ലാത്ത ഉപ്പു ഒട്ടും തന്നെ പ്രയോജനം ഇല്ലാത്തതായി വളത്തോടു കൂടെ മിശ്രണം ചെയ്യുവാന്‍ പോലും പ്രയോജനം ഇല്ലാത്തതായി കാണപ്പെടുന്നു. മറുപരിഭാഷ: “മിശ്രിത കൂമ്പാരം” അല്ലെങ്കില്‍ “വളം”

They throw it out

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ആരെങ്കിലും അതിനെ ദൂരെ എറിഞ്ഞു കളയും” (കാണുക: rc://*/ta/man/translate/figs-activepassive)

The one who has ears to hear, let him hear

യേശു ഊന്നല്‍ നല്‍കുന്നത് എന്തെന്നാല്‍ അവിടുന്നു ഇപ്പോള്‍ പറഞ്ഞതായ വസ്തുത പ്രാധാന്യം അര്‍ഹിക്കുന്നതും അതു ഗ്രഹിക്കുന്നതിനും അത് പ്രായോഗികം ആക്കുന്നതിനും കുറച്ചു പ്രയത്നം ആവശ്യം ആയിരിക്കുന്നതും ആകുന്നു എന്നാണ്. “കേള്‍ക്കുവാനായി ചെവി ഉണ്ടായിരിക്കുക” എന്നുള്ള പദസഞ്ചയം ഇവിടെ ഗ്രഹിക്കുവാനും അനുസരിക്കുവാനും ഉള്ള ഒരു ഒരുക്കം എന്നതിന് ഉള്ള ഒരു കാവ്യാലങ്കാര പദമാകുന്നു. ഈ പദസഞ്ചയം നിങ്ങള്‍ ലൂക്കോസ് 8:8ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. മറുപരിഭാഷ: “ശ്രവിക്കുവാന്‍ മനസ്സ് ഉള്ളവന്‍ ആരോ അവന്‍ ശ്രവിക്കട്ടെ” അല്ലെങ്കില്‍ “ഗ്രഹിക്കുവാന്‍ മനസ്സ് ഉള്ളവന്‍ ആരോ അവന്‍ ഗ്രഹിക്കുകയും അനുസരിക്കുകയും ചെയ്യട്ടെ” (കാണുക: rc://*/ta/man/translate/figs-metonymy)

The one who ... let him

യേശു തന്‍റെ ശ്രോതാക്കളോട് നേരിട്ടു സംസാരിക്കുന്നത് കൊണ്ട്, നിങ്ങള്‍ ഇവിടെ ദ്വിതീയ പുരുഷനെ ഉപയോഗിക്കുവാന്‍ മുന്‍ഗണന നല്‍കാവുന്നതാണ്. ഈ പദസഞ്ചയം നിങ്ങള്‍ ലൂക്കോസ് 8:8ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. മറുപരിഭാഷ: “നിങ്ങള്‍ക്ക് ശ്രവിക്കുവാന്‍ മനസ്സ് ഉണ്ടെങ്കില്‍, ശ്രവിക്കുക” അല്ലെങ്കില്‍ “ഗ്രഹിക്കുവാന്‍ നിങ്ങള്‍ക്ക് മനസ്സ് ഉണ്ടെങ്കില്‍, ഗ്രഹിക്കുകയും അനുസരിക്കുകയും ചെയ്യുക” (കാണുക: rc://*/ta/man/translate/figs-123person)