ml_tn/rev/19/intro.md

2.2 KiB

വെളിപ്പാടു 19 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

. പത്തൊന്‍പതാം അദ്ധ്യായത്തിന്‍റെ ആരംഭം ബാബിലോണിന്‍റെ വീഴ്ചയെ ഉപസംഹരിക്കുന്നു.

വായനയ്ക്കു എളുപ്പത്തിന് ചില വിവർത്തനങ്ങളില്‍ ഓരോ കാവ്യ ശകലങ്ങളും ബാക്കി ഭാഗത്തേക്കാൾ വലതുവശത്തേക്ക് ചേര്‍ത്തു ക്രമീകരിക്കുന്നു. യു‌എൽ‌ടിയില്‍ 1-8 വാക്യങ്ങൾ ഇപ്രകാരം ചെയ്തിരിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

ഗാനങ്ങൾ

സ്വർഗ്ഗത്തെ ആളുകൾ പാടുന്ന സ്ഥലമായി വെളിപ്പാട് പുസ്തകം പലപ്പോഴും വിവരിക്കുന്നു. ദൈവത്തെ എപ്പോഴും ആരാധിക്കുന്ന സ്ഥലമാണ് സ്വർഗ്ഗമെന്ന് ഇത് വ്യക്തമാക്കുന്നു. (കാണുക: rc://*/tw/dict/bible/kt/heaven)

വിവാഹ ആഘോഷം

വിവാഹ ആഘോഷങ്ങളും വിരുന്നും വേദപുസ്തകത്തിലെ ഒരു പ്രധാന പ്രതീകങ്ങളാണ്. യഹൂദ സംസ്കാരം പലപ്പോഴും പറുദീസയെ അല്ലെങ്കിൽ ദൈവവുമൊത്തുള്ള മരണാനന്തര ജീവിതത്തെ ഒരു വിരുന്നായി ചിത്രീകരിക്കുന്നു. ഇവിടെ, വിവാഹ വിരുന്നു യേശുവായ കുഞ്ഞാടിനും അവന്‍റെ ജനമായ അവന്‍റെ മണവാട്ടിക്കും വേണ്ടിയാണ്.