ml_tn/rev/16/intro.md

3.2 KiB

വെളിപ്പാടു 16 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ഈ അദ്ധ്യായം പതിനഞ്ചാം അദ്ധ്യായത്തിലെ ദർശനത്തിന്‍റെ തുടര്‍ച്ചയാകുന്നു. ദൈവകോപം പൂർത്തീകരിക്കുന്ന ഏഴു ബാധകളെ അവർ ഒരുമിച്ച് നൽകുന്നു. (കാണുക: rc://*/tw/dict/bible/kt/wrath)

വായനയ്ക്കു എളുപ്പത്തിന് ചില വിവർത്തനങ്ങളില്‍ ഓരോ കാവ്യ ശകലങ്ങളും ബാക്കി ഭാഗത്തേക്കാൾ വലതുവശത്തേക്ക് ചേര്‍ത്തു ക്രമീകരിക്കുന്നു. യു‌എൽ‌ടിയില്‍  5-7 വാക്യങ്ങൾ ഇപ്രകാരം ചെയ്തിരിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

""ആലയത്തിൽ നിന്ന് ഒരു വലിയ ശബ്ദം ഞാൻ കേട്ടു"". പതിനഞ്ചാം അദ്ധ്യായത്തിൽ പരാമർശിച്ച അതേ ആലയമാണിത്.

ദൈവക്രോധത്തിന്‍റെ ഏഴു പാത്രങ്ങൾ

ഈ അദ്ധ്യായം കഠിനമായ ന്യായവിധികൾ വെളിപ്പെടുത്തുന്നു. ദൈവക്രോധത്തിന്‍റെ ഏഴു പാത്രങ്ങൾ ദൂതന്‍മാർ ചൊരിയുന്നതായി അവ ചിത്രീകരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

ഈ അദ്ധ്യായത്തിൽ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങൾ

വായനക്കാരെ അത്ഭുതപ്പെടുത്തുന്നതാണ് ഈ അദ്ധ്യായത്തിന്‍റെ ശൈലി.  ഈ അദ്ധ്യായത്തിൽ‌ പ്രകടിപ്പിക്കുന്ന ഉജ്ജ്വലമായ ഭാഷയെ വിവര്‍ത്തനങ്ങള്‍ ചെറുതാക്കരുത്.

അർമ്മഗെദ്ദോൻ‌

ഇതൊരു എബ്രായ പദമാണ്. ഒരു സ്ഥലത്തിന്‍റെ പേരാണിത്. യോഹന്നാൻ എബ്രായ പദത്തിന്‍റെ ശബ്‌ദം ഉപയോഗിക്കുകയും ഗ്രീക്ക് അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതുകയും ചെയ്തു. നിര്‍ദ്ദിഷ്ട ഭാഷയിലെ അക്ഷരങ്ങൾ ഉപയോഗിച്ച് ഇത് ലിപ്യന്തരണം ചെയ്യാൻ പരിഭാഷകരോട് ശുപാര്‍ശ ചെയ്യുന്നു. (കാണുക: rc://*/ta/man/translate/translate-transliterate)