ml_tn/rev/16/intro.md

25 lines
3.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# വെളിപ്പാടു 16 പൊതു നിരീക്ഷണങ്ങള്‍
## ഘടനയും വിന്യാസവും
ഈ അദ്ധ്യായം പതിനഞ്ചാം അദ്ധ്യായത്തിലെ ദർശനത്തിന്‍റെ തുടര്‍ച്ചയാകുന്നു. ദൈവകോപം പൂർത്തീകരിക്കുന്ന ഏഴു ബാധകളെ അവർ ഒരുമിച്ച് നൽകുന്നു. (കാണുക: [[rc://*/tw/dict/bible/kt/wrath]])
വായനയ്ക്കു എളുപ്പത്തിന് ചില വിവർത്തനങ്ങളില്‍ ഓരോ കാവ്യ ശകലങ്ങളും ബാക്കി ഭാഗത്തേക്കാൾ വലതുവശത്തേക്ക് ചേര്‍ത്തു ക്രമീകരിക്കുന്നു.
യു‌എൽ‌ടിയില്‍  5-7 വാക്യങ്ങൾ ഇപ്രകാരം ചെയ്തിരിക്കുന്നു.
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### ""ആലയത്തിൽ നിന്ന് ഒരു വലിയ ശബ്ദം ഞാൻ കേട്ടു"". പതിനഞ്ചാം അദ്ധ്യായത്തിൽ പരാമർശിച്ച അതേ ആലയമാണിത്.
### ദൈവക്രോധത്തിന്‍റെ ഏഴു പാത്രങ്ങൾ
ഈ അദ്ധ്യായം കഠിനമായ ന്യായവിധികൾ വെളിപ്പെടുത്തുന്നു. ദൈവക്രോധത്തിന്‍റെ ഏഴു പാത്രങ്ങൾ ദൂതന്‍മാർ ചൊരിയുന്നതായി അവ ചിത്രീകരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
## ഈ അദ്ധ്യായത്തിൽ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങൾ
വായനക്കാരെ അത്ഭുതപ്പെടുത്തുന്നതാണ് ഈ അദ്ധ്യായത്തിന്‍റെ ശൈലി.  ഈ അദ്ധ്യായത്തിൽ‌ പ്രകടിപ്പിക്കുന്ന ഉജ്ജ്വലമായ ഭാഷയെ വിവര്‍ത്തനങ്ങള്‍ ചെറുതാക്കരുത്.
### അർമ്മഗെദ്ദോൻ‌
ഇതൊരു എബ്രായ പദമാണ്. ഒരു സ്ഥലത്തിന്‍റെ പേരാണിത്. യോഹന്നാൻ എബ്രായ പദത്തിന്‍റെ ശബ്‌ദം ഉപയോഗിക്കുകയും ഗ്രീക്ക് അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതുകയും ചെയ്തു. നിര്‍ദ്ദിഷ്ട ഭാഷയിലെ അക്ഷരങ്ങൾ ഉപയോഗിച്ച് ഇത് ലിപ്യന്തരണം ചെയ്യാൻ പരിഭാഷകരോട് ശുപാര്‍ശ ചെയ്യുന്നു. (കാണുക: [[rc://*/ta/man/translate/translate-transliterate]])