ml_tn/rev/06/intro.md

3.3 KiB

വെളിപ്പാട് 06 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

കുഞ്ഞാട് ആദ്യത്തെ ആറ് മുദ്രകൾ തുറന്നതിനുശേഷം എന്താണ് സംഭവിച്ചതെന്ന് ഗ്രന്ഥകാരന്‍ വിവരിക്കുന്നു. എട്ടാം അദ്ധ്യായം വരെ കുഞ്ഞാട് ഏഴാമത്തെ മുദ്ര തുറക്കുന്നില്ല.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

ഏഴ് മുദ്രകൾ

യോഹന്നാന്‍റെ കാലത്തെ രാജാക്കന്മാരും പ്രധാനപ്പെട്ട ആളുകളും വലിയ കടലാസുകളിലോ മൃഗങ്ങളുടെ തുകലുകളിലോ പ്രധാനപ്പെട്ട രേഖകൾ എഴുതിയ ശേഷം അവയെ ചുരുട്ടി മെഴുക് ഉപയോഗിച്ച് മുദ്രയിടുന്നു. പ്രമാണം എഴുതിയ വ്യക്തിക്ക് മാത്രമേ മുദ്ര പൊട്ടിച്ച് അത് തുറക്കാൻ അധികാരമുള്ളൂ. ഈ അദ്ധ്യായത്തിൽ, കുഞ്ഞാട് മുദ്രകൾ തുറക്കുന്നു. (കാണുക: rc://*/ta/man/translate/writing-apocalypticwriting)

നാല് അശ്വാരൂഢന്മാര്‍

കുഞ്ഞാട് ആദ്യത്തെ നാല് മുദ്രകൾ തുറക്കുമ്പോൾ, വ്യത്യസ്ത നിറങ്ങളിലുള്ള കുതിരകളെ ഓടിക്കുന്നവരെപ്പറ്റി ഗ്രന്ഥകാരന്‍ വിവരിക്കുന്നു. കുതിരകളുടെ നിറങ്ങൾ അതിന്‍റെ പുറത്തേറിവരുന്നവര്‍ ഭൂമിയെ എങ്ങനെ ബാധിക്കുമെന്നതിന്‍റെ പ്രതീകമായി കരുതാം.

ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍

കുഞ്ഞാട്

ഇത് യേശുവിനെ സൂചിപ്പിക്കുന്നു. ഈ അദ്ധ്യായത്തിൽ, ഇത് യേശുവിന്‍റെ ഒരു വിശേഷണം കൂടിയാണ്. (കാണുക: [[rc:///tw/dict/bible/kt/lamb]], [[rc:///ta/man/translate/figs-explicit]])

ഉപമകൾ 12 12-14 വാക്യങ്ങളിൽ, ദർശനത്തിൽ കാണുന്ന പ്രതീകങ്ങളെ വിവരിക്കാൻ ഗ്രന്ഥകാരന്‍ നിരവധി ഉപമകൾ ഉപയോഗിക്കുന്നു. ദൈനംദിന കാര്യങ്ങളുമായി അദ്ദേഹം പ്രതീകങ്ങളെ താരതമ്യം ചെയ്യുന്നു. (കാണുക: rc://*/ta/man/translate/figs-simile)