ml_tn/rev/06/intro.md

24 lines
3.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# വെളിപ്പാട് 06 പൊതു നിരീക്ഷണങ്ങള്‍
## ഘടനയും വിന്യാസവും
കുഞ്ഞാട് ആദ്യത്തെ ആറ് മുദ്രകൾ തുറന്നതിനുശേഷം എന്താണ് സംഭവിച്ചതെന്ന് ഗ്രന്ഥകാരന്‍ വിവരിക്കുന്നു. എട്ടാം അദ്ധ്യായം വരെ കുഞ്ഞാട് ഏഴാമത്തെ മുദ്ര തുറക്കുന്നില്ല.
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### ഏഴ് മുദ്രകൾ
യോഹന്നാന്‍റെ കാലത്തെ രാജാക്കന്മാരും പ്രധാനപ്പെട്ട ആളുകളും വലിയ കടലാസുകളിലോ മൃഗങ്ങളുടെ തുകലുകളിലോ പ്രധാനപ്പെട്ട രേഖകൾ എഴുതിയ ശേഷം അവയെ ചുരുട്ടി മെഴുക് ഉപയോഗിച്ച് മുദ്രയിടുന്നു. പ്രമാണം എഴുതിയ വ്യക്തിക്ക് മാത്രമേ മുദ്ര പൊട്ടിച്ച് അത് തുറക്കാൻ അധികാരമുള്ളൂ. ഈ അദ്ധ്യായത്തിൽ, കുഞ്ഞാട് മുദ്രകൾ തുറക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-apocalypticwriting]])
### നാല് അശ്വാരൂഢന്മാര്‍
കുഞ്ഞാട് ആദ്യത്തെ നാല് മുദ്രകൾ തുറക്കുമ്പോൾ, വ്യത്യസ്ത നിറങ്ങളിലുള്ള കുതിരകളെ ഓടിക്കുന്നവരെപ്പറ്റി ഗ്രന്ഥകാരന്‍ വിവരിക്കുന്നു. കുതിരകളുടെ നിറങ്ങൾ അതിന്‍റെ പുറത്തേറിവരുന്നവര്‍ ഭൂമിയെ എങ്ങനെ ബാധിക്കുമെന്നതിന്‍റെ പ്രതീകമായി കരുതാം.
## ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍
### കുഞ്ഞാട്
ഇത് യേശുവിനെ സൂചിപ്പിക്കുന്നു. ഈ അദ്ധ്യായത്തിൽ, ഇത് യേശുവിന്‍റെ ഒരു വിശേഷണം കൂടിയാണ്. (കാണുക: [[rc://*/tw/dict/bible/kt/lamb]], [[rc://*/ta/man/translate/figs-explicit]])
### ഉപമകൾ 12 12-14 വാക്യങ്ങളിൽ, ദർശനത്തിൽ കാണുന്ന പ്രതീകങ്ങളെ വിവരിക്കാൻ ഗ്രന്ഥകാരന്‍ നിരവധി ഉപമകൾ ഉപയോഗിക്കുന്നു. ദൈനംദിന കാര്യങ്ങളുമായി അദ്ദേഹം പ്രതീകങ്ങളെ താരതമ്യം ചെയ്യുന്നു. (കാണുക: [[rc://*/ta/man/translate/figs-simile]])