ml_tn/php/04/01.md

4.1 KiB

General Information:

“എന്‍റെ യഥാര്‍ത്ഥ സഹകാരി” എന്ന് പൌലോസ് പറയുമ്പോള്‍, “നീ” എന്ന പദം ഏകവചനം ആകുന്നു. പൌലോസ് ആ വ്യക്തിയുടെ പേര് പറയുന്നില്ല. പൌലോസ് ആ വ്യക്തിയെ ഓര്‍മ്മിക്കുന്നത് സുവിശേഷത്തിന്‍റെ വ്യാപ്തിക്കായി താന്‍ പൌലോസിനോട്‌ കൂടെ പ്രവര്‍ത്തിച്ചു വന്നിരുന്നു എന്ന് കാണിക്കുവാന്‍ വേണ്ടിയാണ്. (കാണുക: rc://*/ta/man/translate/figs-you)

Connecting Statement:

പൌലോസ് ഫിലിപ്പിയയിലെ വിശ്വാസികള്‍ക്ക് ഐക്യതയെ സംബന്ധിച്ച ചില നിശ്ചിത നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് തുടരുകയും അനന്തരം അവര്‍ക്ക് കര്‍ത്താവിനായി ജീവിക്കുവാന്‍ സഹായകരം ആകുന്ന ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

Therefore, my beloved brothers whom I long for

എന്‍റെ കൂട്ടു വിശ്വാസികളേ, ഞാന്‍ നിങ്ങളെ സ്നേഹിക്കുകയും നിങ്ങളെ കാണ്മാന്‍ അതിയായ ആഗ്രഹത്തോടു കൂടെ ആയിരിക്കുകയും ചെയ്യുന്നു

brothers

ഫിലിപ്പിയര്‍ 1:12ല്‍ നിങ്ങള്‍ ഇത് എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.

my joy and crown

പൌലോസ് “സന്തോഷം” എന്ന പദം ഉപയോഗിക്കുന്നത് നല്‍കുന്ന അര്‍ത്ഥം ഫിലിപ്പ്യന്‍ സഭ തന്‍റെ സന്തോഷത്തിനു കാരണം ആകുന്നു എന്നാണ്. ഒരു “കിരീടം” എന്നുള്ളത് ഒരു പ്രധാന മത്സരത്തില്‍ വിജയി ആയതിനു ശേഷം തന്നെ മാനിക്കുന്നതിന്‍റെ അടയാളം ആയി തന്‍റെ തലയില്‍ അണിയിക്കുന്ന ഇലകളാല്‍ നിര്‍മ്മിതമായ ഒന്നാണ്. ഇവിടെ “കിരീടം” എന്നുള്ളത് അര്‍ത്ഥം നല്‍കുന്നത് ദൈവ മുന്‍പാകെ ഫിലിപ്പ്യന്‍ സഭ പൌലോസിനു ബഹുമാനംകൊണ്ടു വന്നു എന്നാണ്. മറു പരിഭാഷ:”നിങ്ങള്‍ യേശുവില്‍ വിശ്വസിച്ചു എന്നുള്ളതിനാല്‍ നിങ്ങള്‍ എനിക്ക് സന്തോഷം നല്‍കുകയും, നിങ്ങള്‍ എന്‍റെ അധ്വാനത്തിന് എനിക്കുള്ള പ്രതിഫലവും ബഹുമാനവും ആകുകയും ചെയ്യുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)

in this way stand firm in the Lord, beloved friends

അതുകൊണ്ട് പ്രിയ സ്നേഹിതന്മാരേ, ഞാന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചു തന്നതായ രീതിയില്‍ തന്നെ കര്‍ത്താവിനായി ജീവിക്കുന്നതില്‍ തുടര്‍ന്നു പോകുക