ml_tn/mrk/14/03.md

3.0 KiB

Connecting Statement:

തൈലം യേശുവിനെ അഭിഷേകം ചെയ്യുവാന്‍ ഉപയോഗിച്ചതില്‍ ചിലര്‍ കോപിഷ്ഠരായിരുന്നു എങ്കിലും, യേശു പറയുന്നത് ആ സ്ത്രീ താന്‍ മരിക്കുന്നതിനു മുന്‍പു തന്നെ തന്‍റെ അടക്കത്തിനായി തന്‍റെ ശരീരത്തില്‍ അഭിഷേകം ചെയ്തു എന്നാണ്.

Simon the leper

ഈ മനുഷ്യന്‍ ഇതിനു മുന്‍പ് കുഷ്ഠരോഗമുള്ളവനായിരുന്നു എന്നാല്‍ തുടര്‍ന്നു അപ്രകാരം അല്ലായിരുന്നു. ഈ മനുഷ്യന്‍ ശിമോന്‍ പത്രോസും എരിവുകാരനായ ശിമോനും കൂടാതെ വ്യത്യസ്തനായ ഒരു മനുഷ്യനായിരുന്നു. (കാണുക: rc://*/ta/man/translate/translate-names)

he was reclining at the table

യേശുവിന്‍റെ സംസ്കാരത്തില്‍, ജനങ്ങള്‍ ഭക്ഷണത്തിനു വേണ്ടി കൂടി വരുമ്പോള്‍, അവര്‍ ഒരു വശത്തേക്ക് ചരിഞ്ഞിരുന്ന്, ഒരു താഴ്ന്ന മേശയുടെ വശത്തായി തലയണകളുടെ മുകളിലേക്ക് ചാഞ്ഞിരിക്കുമായിരുന്നു.

an alabaster jar

ഇത് വെണ്ണക്കല്ലാല്‍ നിര്‍മ്മിതമായ ഒരു ഭരണിയായിരുന്നു. വെണ്‍കല്‍ എന്ന് പറയുന്നത് വളരെ വിലകൂടിയ മഞ്ഞയും വെള്ളയും ഇടകലര്‍ന്ന കല്ലായിരുന്നു. മറുപരിഭാഷ: “മനോഹരമായ വെണ്‍കല്‍ ഭരണി” (കാണുക: rc://*/ta/man/translate/translate-unknown)

of very costly anointing-oil, which was pure nard

സ്വച്ഛജടാമാംസി എന്നു പറയുന്നത്, വളരെ വിലപിടിപ്പുള്ള, സുഗന്ധമുള്ളതായിരുന്നു. സ്വച്ഛജടാമാംസി എന്നുള്ളത് വളരെ വിലപിടിപ്പുള്ള, വളരെ ആസ്വാദ്യകരമായ മണമുള്ള തൈലം കൊണ്ട് ഉണ്ടാക്കുന്ന സുഗന്ധ തൈലമാകുന്നു. (കാണുക: rc://*/ta/man/translate/translate-unknown)

on his head

യേശുവിന്‍റെ ശിരസ്സിന്മേല്‍