ml_tn/mrk/11/intro.md

4.3 KiB
Raw Permalink Blame History

മര്‍ക്കോസ് 11 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

വായന സുഗമമാക്കുവാന്‍ വേണ്ടി ചില പരിഭാഷകള്‍ പദ്യത്തിന്‍റെ ഓരോ വരികളും ഇതര ഭാഗത്തെക്കാള്‍ വലത്ത് ഭാഗത്തേക്ക് നീക്കി ക്രമീകരിച്ചിരിക്കുന്നു. ULT 11:9-10,17ല് പഴയ നിയമത്തില്‍ നിന്നുള്ള വാക്കുകളായ പദ്യ ഭാഗത്ത് ഇപ്രകാരം ചെയ്തിരിക്കുന്നു.

ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

കഴുതയും കഴുതക്കുട്ടിയും

യേശു യെരുശലേമി ലേക്ക്‌ ഒരു മൃഗത്തിന്‍റെ പുറത്തു യാത്ര ചെയ്യുന്നു. ഈ രീതിയില്‍ അവിടുന്ന് ഒരു രാജാവ് പ്രധാനപ്പെട്ട ഒരു യുദ്ധം ജയിച്ചതിനു ശേഷം പട്ടണത്തിലേക്ക് പ്രവേശിക്കുന്നതിന് സമാനം ആയി പട്ടണത്തിലേക്ക് വന്നു. മാത്രമല്ല, പഴയ നിയമ കാലത്ത് യിസ്രായേലിലെ രാജാക്കന്മാര്‍ കഴുതപ്പുറത്ത് സഞ്ചരിക്കുക പതിവായിരുന്നു. മറ്റുള്ള രാജാക്കന്മാര്‍ കുതിരപ്പുറത്ത് സഞ്ചരിച്ചു വന്നിരുന്നു. ആയതിനാല്‍ യേശു താന്‍ യിസ്രായേലിന്‍റെ രാജാവാകുന്നു എന്നും അവിടുന്ന് മറ്റു രാജാക്കന്മാരെ പോലെയുള്ളവന്‍ അല്ല എന്നും പ്രദര്‍ശിപ്പിക്കുക ആയിരുന്നു.

മത്തായി, ലൂക്കോസ്, അതുപോലെ യോഹന്നാന്‍ എല്ലാവരും തന്നെ ഈ സംഭവത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. മത്തായിയും മര്‍ക്കോസും ശിഷ്യന്മാര്‍ യേശുവിനു വേണ്ടി ഒരു കഴുതയെ കൊണ്ടു വന്നു എന്ന് എഴുതിയിരിക്കുന്നു. യോഹന്നാന്‍ യേശു ഒരു കഴുതയെ കണ്ടെത്തി എന്ന് എഴുതിയിരിക്കുന്നു. ലൂക്കോസ് എഴുതിയിരിക്കുന്നത് അവര്‍ അവനു വേണ്ടി ഒരു കഴുതക്കുട്ടിയെ കൊണ്ടു വന്നു എന്നുമാണ്. ആര്‍ക്കും തന്നെ യേശു കഴുതയെ ആണോ അല്ലെങ്കില്‍ കഴുതക്കുട്ടിയെയാണോ സഞ്ചരിക്കുവാന്‍ ഉപയോഗിച്ചത് എന്ന് നിശ്ചയമില്ല. എല്ലാവരും ഒരേ പോലെയുള്ള വസ്തുത തന്നെ പ്രസ്താവിക്കുന്നു എന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കാതെ ഈ ഓരോ വിവരണവും ULT യില്‍ കാണപ്പെടുന്നതു പോലെ പരിഭാഷ ചെയ്യുന്നതാണ് ഉത്തമമായിരിക്കുന്നത്. (കാണുക: : [മത്തായി 21:1-7] (../../mat/21/01.md) ഉം മര്‍ക്കോസ് 11:1-7 ഉം ലൂക്കോസ് 19:29-36 ഉം [യോഹന്നാന്‍ 12:14-15] (../../jhn/12/14.md))