ml_tn/mrk/02/intro.md

3.9 KiB
Raw Permalink Blame History

മര്‍ക്കോസ് 02 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

“പാപികള്‍”

യേശുവിന്‍റെ കാലഘട്ടത്തിലെ ജനം “പാപികള്‍” എന്ന് പറയുമ്പോള്‍, അവര്‍ മോഷണം അല്ലെങ്കില്‍ ലൈംഗിക പാപങ്ങള്‍ എന്ന് പറയുന്നതിനും ഉപരിയായി മോശെയുടെ ന്യായപ്രമാണം അനുസരിക്കാതെ ഇരിക്കുക എന്നുള്ളതിനെ ആണ് വിവക്ഷിച്ചു വന്നിരുന്നത്. യേശു “പാപികളെ” വിളിക്കുവാനായി വന്നു എന്ന് പറഞ്ഞപ്പോള്‍, അവിടുന്ന് അര്‍ത്ഥം നല്‍കിയത് തങ്ങളെ പാപികള്‍ എന്ന് വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ തന്‍റെ അനുഗാമികള്‍ ആകുവാന്‍ കഴികയുള്ളൂ എന്നാണ്. മിക്കവാറും ജനങ്ങള്‍ “പാപികള്‍” എന്ന് ചിന്തിക്കുന്ന തരത്തില്‍ അല്ലാത്തവര്‍ ആയവരെ സംബന്ധിച്ച് പോലും ഇത് സത്യം ആകുന്നു. (കാണുക: rc://*/tw/dict/bible/kt/sin)

ഉപവാസവും വിരുന്നും

ജനങ്ങള്‍ ദുഃഖിതര്‍ ആയിരിക്കുകയോ, അല്ലെങ്കില്‍ ദൈവത്തോടു അവരുടെ പാപങ്ങള്‍ നിമിത്തം വ്യസനം ഉള്ളവരായിരിക്കുന്നു എന്ന് അറിയിക്കുവാന്‍ വേണ്ടിയോ ജനം ഉപവസിക്കാറുണ്ട്. അവര്‍ സന്തുഷ്ടരായി കാണപ്പെടുമ്പോള്‍, വിവാഹ സമയങ്ങളില്‍ എന്നപോലെ ഉള്ള അവസരങ്ങളില്‍ അവര്‍ക്ക് സദ്യകള്‍ അല്ലെങ്കില്‍ വളരെ അധികം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്ന വിധം വിരുന്നുകള്‍ ഉണ്ടാകും. (കാണുക: rc://*/tw/dict/bible/other/fast)

ഈ അദ്ധ്യായത്തിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങള്‍

ഏകോത്തര ചോദ്യങ്ങള്‍

യേശു പറഞ്ഞവയും ചെയ്തവയും അവര്‍ വിശ്വസിക്കുകയോ അവിടുന്ന് ദൈവപുത്രന്‍ എന്നു വിശ്വസിക്കുകയോ ചെയ്തിരുന്നില്ല അതുകൊണ്ട് തങ്ങളുടെ കോപം കാണിക്കുവാനായി യെഹൂദ നേതാക്കന്മാര്‍ ഏകോത്തര ചോദ്യങ്ങള്‍ ഉപയോഗിക്കുന്നു (മര്ക്കോസ്2:7). യെഹൂദ നേതാക്കന്മാര്‍ ധാര്‍ഷ്ട്യമുള്ളവര്‍ ആയിരിക്കുന്നു എന്ന് കാണിക്കുവാന്‍ വേണ്ടി യേശു അവയെ ഉപയോഗിച്ചു വന്നിരുന്നു (മര്‍ക്കോസ് 2:25-26). (കാണുക: rc://*/ta/man/translate/figs-rquestion)