ml_tn/mat/07/intro.md

2.4 KiB

മത്തായി 07 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ഈ പ്രഭാഷണത്തില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് യേശു സംസാരിക്കുന്നു, അതിനാൽ യേശു വിഷയം മാറ്റുമ്പോഴെല്ലാം വാക്യത്തിൽ ഒരു ഇടവേള നൽകി വായനക്കാരന് മനസ്സിലാക്കുവാന്‍ സഹായിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

മത്തായി 5-7

പലരും മത്തായി 5-7 ലെ വചനങ്ങളെ പര്‍വ്വത പ്രഭാഷണം എന്ന് വിളിക്കുന്നു. യേശു പഠിപ്പിച്ച ഒരു നീണ്ട പാഠമാണിത്. ബൈബിൾ ഈ പാഠത്തെ മൂന്ന് അധ്യായങ്ങളായി വിഭജിക്കുന്നു, പക്ഷേ ഇത് ചിലപ്പോൾ വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കുന്നു. നിങ്ങളുടെ വിവർത്തനം വേദഭാഗത്തെ വിഭാഗങ്ങളായി തിരിക്കുകയാണെങ്കിൽ, മുഴുവൻ പ്രഭാഷണവും ഒരു വലിയ വിഭാഗമാണെന്ന് വായനക്കാരൻ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കുക.

""അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും""

ഫലം തിരുവെഴുത്തുകളിലെ ഒരു സാധാരണ പ്രതീകമാണ്. നല്ലതോ ചീത്തയോ ആയ പ്രവർത്തനങ്ങളുടെ ഫലങ്ങൾ വിവരിക്കാൻ ഇത് ഉപയോഗിക്കുന്നു. ഈ അധ്യായത്തിൽ, ദൈവം കല്പിക്കുന്നതുപോലെ ജീവിക്കുന്നതിന്‍റെ ഫലമാണ് നല്ല ഫലം. (കാണുക: rc://*/tw/dict/bible/other/fruit)