ml_tn/mat/07/intro.md

17 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# മത്തായി 07 പൊതു നിരീക്ഷണങ്ങള്‍
## ഘടനയും വിന്യാസവും
ഈ പ്രഭാഷണത്തില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് യേശു സംസാരിക്കുന്നു, അതിനാൽ യേശു വിഷയം മാറ്റുമ്പോഴെല്ലാം വാക്യത്തിൽ ഒരു ഇടവേള നൽകി വായനക്കാരന് മനസ്സിലാക്കുവാന്‍ സഹായിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.
## ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### മത്തായി 5-7
പലരും മത്തായി 5-7 ലെ വചനങ്ങളെ പര്‍വ്വത പ്രഭാഷണം എന്ന് വിളിക്കുന്നു. യേശു പഠിപ്പിച്ച ഒരു നീണ്ട പാഠമാണിത്.
ബൈബിൾ ഈ പാഠത്തെ മൂന്ന് അധ്യായങ്ങളായി വിഭജിക്കുന്നു, പക്ഷേ ഇത് ചിലപ്പോൾ വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കുന്നു. നിങ്ങളുടെ വിവർത്തനം വേദഭാഗത്തെ വിഭാഗങ്ങളായി തിരിക്കുകയാണെങ്കിൽ, മുഴുവൻ പ്രഭാഷണവും ഒരു വലിയ വിഭാഗമാണെന്ന് വായനക്കാരൻ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കുക.
### ""അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും""
ഫലം തിരുവെഴുത്തുകളിലെ ഒരു സാധാരണ പ്രതീകമാണ്. നല്ലതോ ചീത്തയോ ആയ പ്രവർത്തനങ്ങളുടെ ഫലങ്ങൾ വിവരിക്കാൻ ഇത് ഉപയോഗിക്കുന്നു. ഈ അധ്യായത്തിൽ, ദൈവം കല്പിക്കുന്നതുപോലെ ജീവിക്കുന്നതിന്‍റെ ഫലമാണ് നല്ല ഫലം. (കാണുക: [[rc://*/tw/dict/bible/other/fruit]])