ml_tn/luk/24/12.md

3.0 KiB

Peter, however

ഈ പദസഞ്ചയം മറ്റു അപ്പൊസ്തലന്മാരില്‍ നിന്നും പത്രോസിനെ വ്യത്യാസം ഉള്ളവന്‍ ആക്കുന്നു. താന്‍ സ്ത്രീകള്‍ പറഞ്ഞതായ കാര്യങ്ങളെ തള്ളിക്കളയാതെ, താന്‍ തന്നെ കല്ലറ കാണുവാനായി ഓടിച്ചെന്നു.

rose up

ഇത് “പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി” എന്നുള്ള അര്‍ത്ഥം നല്‍കുന്ന ഒരു പദശൈലി ആകുന്നു. താന്‍ പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു തുടങ്ങിയപ്പോള്‍ താന്‍ ഇരിക്കുകയായിരുന്നുവോ എന്നുള്ളത് പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമല്ല. മറുപരിഭാഷ: “പൊട്ടിപ്പുറപ്പെട്ടു” (കാണുക: rc://*/ta/man/translate/figs-idiom)

stooping down

കല്ലറയുടെ ഉള്‍ഭാഗം കാണുന്നതിന് വേണ്ടി പത്രോസിനു കുനിഞ്ഞു പോകേണ്ടതായി വന്നു, എന്തുകൊണ്ടെന്നാല്‍ കല്ലറ കട്ടിയായ പാറയില്‍ താഴെയായി വെട്ടി വെച്ചിരുന്നു. മറുപരിഭാഷ: “തന്‍റെ ഇടുപ്പു മുതല്‍ വളയ്ക്കേണ്ടി വന്നു”

only the linen cloths

ചണവസ്ത്രങ്ങള്‍ മാത്രം. ഇത് സൂചിപ്പിക്കുന്നത് ലൂക്കോസ്23:53ല്‍ യേശുവിനെ അടക്കം ചെയ്തപ്പോള്‍ അവിടുത്തെ ശരീരം മുഴുവന്‍ പൊതിയുവാനായി ചുറ്റപ്പെട്ട വസ്ത്രത്തെ സൂചിപ്പിക്കുന്നു. ഇവിടെ സൂചിപ്പിക്കുന്നത് യേശുവിന്‍റെ ശരീരം ഇപ്പോള്‍ അവിടെ ഇല്ല എന്നുള്ളതാണ്. മറുപരിഭാഷ: “യേശുവിന്‍റെ ശരീരം പൊതിഞ്ഞിരുന്നതായ ചണ വസ്ത്രങ്ങള്‍, എന്നാല്‍ യേശു അവിടെ ഇല്ലായിരുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

went away to his home

തന്‍റെ ഭവനത്തിലേക്ക്‌ കടന്നു പോയി