ml_tn/luk/22/34.md

20 lines
2.7 KiB
Markdown

# the rooster will not crow today, before you deny three times that you know me
ഈ വാക്യത്തിന്‍റെ ഭാഗങ്ങള്‍ തിരിച്ചു എഴുതാം. മറുപരിഭാഷ: “ഈ ദിവസത്തില്‍ പൂവന്‍കോഴി കൂകുന്നതിനു മുന്‍പായി നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയും”
# the rooster will not crow today, before you deny
ഇത് ക്രിയാത്മകമായി പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ഈ ദിവസത്തില്‍ നീ തള്ളിപ്പറഞ്ഞതിനു ശേഷം മാത്രമേ കോഴി കൂകുകയുള്ളൂ” അല്ലെങ്കില്‍ “കോഴി ഇന്ന് കൂകുന്നതിനു മുന്‍പ്, നീ എന്നെ തള്ളിപ്പറയും”
# the rooster will not crow
ഇവിടെ, പൂവന്‍കോഴി ദിവസത്തിന്‍റെ നിശ്ചിത സമയത്ത് മാത്രം കൂകുന്നതായി സൂചിപ്പിക്കുന്നു. പൂവന്‍കോഴികള്‍ സാധാരണയായി രാവിലെ സൂര്യന്‍ പ്രത്യക്ഷപ്പെടുന്നതിനു തൊട്ടു മുന്‍പായി കൂകുന്നു. ആയതുകൊണ്ട്, ഇത് പ്രഭാതത്തെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])
# rooster
സൂര്യന്‍ ഉദിച്ചു വരുന്ന ഏകദേശ സമയത്തു ഉച്ചത്തില്‍ കൂകുന്ന ഒരു പക്ഷി
# today
യഹൂദന്മാരുടെ ഒരു ദിവസം സൂര്യാസ്തമനത്തോടു കൂടെ ആരംഭിക്കുന്നു. യേശു സൂര്യന്‍ അസ്തമിച്ചതിനു ശേഷം സംസാരിക്കുക ആയിരുന്നു. പൂവന്‍കോഴി പ്രഭാതത്തിനു തൊട്ടു മുന്‍പ് കൂകുന്നു. പ്രഭാതം എന്നത് “ഈ ദിവസത്തിന്‍റെ ഭാഗം ആകുന്നു.” മറുപരിഭാഷ: “ഇന്നു രാത്രി” അല്ലെങ്കില്‍ “പ്രഭാതത്തില്‍” (കാണുക: [[rc://*/ta/man/translate/figs-explicit]])