ml_tn/luk/22/34.md

2.7 KiB

the rooster will not crow today, before you deny three times that you know me

ഈ വാക്യത്തിന്‍റെ ഭാഗങ്ങള്‍ തിരിച്ചു എഴുതാം. മറുപരിഭാഷ: “ഈ ദിവസത്തില്‍ പൂവന്‍കോഴി കൂകുന്നതിനു മുന്‍പായി നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയും”

the rooster will not crow today, before you deny

ഇത് ക്രിയാത്മകമായി പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ഈ ദിവസത്തില്‍ നീ തള്ളിപ്പറഞ്ഞതിനു ശേഷം മാത്രമേ കോഴി കൂകുകയുള്ളൂ” അല്ലെങ്കില്‍ “കോഴി ഇന്ന് കൂകുന്നതിനു മുന്‍പ്, നീ എന്നെ തള്ളിപ്പറയും”

the rooster will not crow

ഇവിടെ, പൂവന്‍കോഴി ദിവസത്തിന്‍റെ നിശ്ചിത സമയത്ത് മാത്രം കൂകുന്നതായി സൂചിപ്പിക്കുന്നു. പൂവന്‍കോഴികള്‍ സാധാരണയായി രാവിലെ സൂര്യന്‍ പ്രത്യക്ഷപ്പെടുന്നതിനു തൊട്ടു മുന്‍പായി കൂകുന്നു. ആയതുകൊണ്ട്, ഇത് പ്രഭാതത്തെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)

rooster

സൂര്യന്‍ ഉദിച്ചു വരുന്ന ഏകദേശ സമയത്തു ഉച്ചത്തില്‍ കൂകുന്ന ഒരു പക്ഷി

today

യഹൂദന്മാരുടെ ഒരു ദിവസം സൂര്യാസ്തമനത്തോടു കൂടെ ആരംഭിക്കുന്നു. യേശു സൂര്യന്‍ അസ്തമിച്ചതിനു ശേഷം സംസാരിക്കുക ആയിരുന്നു. പൂവന്‍കോഴി പ്രഭാതത്തിനു തൊട്ടു മുന്‍പ് കൂകുന്നു. പ്രഭാതം എന്നത് “ഈ ദിവസത്തിന്‍റെ ഭാഗം ആകുന്നു.” മറുപരിഭാഷ: “ഇന്നു രാത്രി” അല്ലെങ്കില്‍ “പ്രഭാതത്തില്‍” (കാണുക: rc://*/ta/man/translate/figs-explicit)