ml_tn/luk/20/intro.md

4.3 KiB

“ലൂക്കോസ് 20 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

വായനയുടെ എളുപ്പത്തിനായി ചില പരിഭാഷകളില്‍ പദ്യഭാഗത്തെ ഇതര വചന ഭാഗത്തെക്കാള്‍ വലത്തേ ഭാഗത്തേക്ക് ചേര്‍ത്തു ഓരോ വരികളും ക്രമീകരിച്ചിരിക്കുന്നു. ULT യില്‍ പഴയ നിയമത്തില്‍ നിന്നുള്ള വചന ഭാഗങ്ങള്‍ ആയ 20:17, 42-43, എന്നീ പദ്യഭാഗങ്ങള്‍ അപ്രകാരം ക്രമീകരിച്ചിരിക്കുന്നു.

ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

ചോദ്യങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ജനത്തെ കുടുക്കുക

യോഹന്നാനു സ്നാനം കഴിപ്പിക്കുവാന്‍ ഉള്ള അധികാരം ആരാണ് നല്‍കിയത് എന്നുള്ള പരീശന്മാരോടുള്ള ചോദ്യത്തിനു (ലൂക്കോസ് 20:4), അവര്‍ക്ക് യാതൊരു മറുപടിയും നല്‍കുവാന്‍ കഴിഞ്ഞില്ല, എന്തുകൊണ്ടെന്നാല്‍ അപ്രകാരം അവര്‍ നല്‍കിയാല്‍ ഏതു വിധേനയും അവര്‍ക്ക് തെറ്റു സംഭവിച്ചിരിക്കുന്നു എന്ന് പറയത്തക്ക ഒരു കാരണം ലഭ്യമാകും ([ലൂക്കോസ് 20:5-6] (./05.md)). ജനം കൈസര്‍ക്കു കരം കൊടുക്കേണ്ടതില്ല എന്ന് പറയുക ആണെങ്കില്‍ യേശുവിനു തെറ്റു സംഭവിച്ചു എന്ന് അവര്‍ക്ക് പറയുവാന്‍ സാധിക്കും എന്ന് അവര്‍ വിചാരിച്ചു. (ലൂക്കോസ് 20:22), എന്നാല്‍ അവര്‍ മനസ്സില്‍ പോലും ചിന്തിക്കാത്ത ഒരു ഉത്തരം യേശു പറയുവാന്‍ ഇടയായി.

ഈ അദ്ധ്യായത്തില്‍ ഉള്ള ഇതര പരിഭാഷാ വിഷമതകള്‍

വിരോധാഭാസം

ഒരു വിരോധാഭാസം എന്ന് പറയുന്നത് അസാദ്ധ്യം ആയ ഒന്നിനെ വിവരിക്കുവാനായി പ്രത്യക്ഷമാകുന്ന ഒരു യഥാര്‍ത്ഥ പ്രസ്താവന ആകുന്നു. ഈ അദ്ധ്യായത്തില്‍, ദാവീദ് തന്‍റെ പുത്രനെ “യജമാനന്‍” എന്ന് അര്‍ത്ഥം വരുന്ന “കര്‍ത്താവേ,” എന്നു വിളിക്കുന്ന സങ്കീര്‍ത്തനങ്ങളിലെ രേഖയെ യേശു ഉദ്ധരിക്കുന്നു. ഏതു വിധേന ആയാലും, യഹൂദന്‍മാര്‍ക്കു, പൂര്‍വ്വീകന്മാര്‍ സന്തതികളെക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നവര്‍ ആയിരുന്നു. ഈ വചന ഭാഗത്ത്, യേശു തന്‍റെ ശ്രോതാക്കളെ മശീഹ തന്നെയാണ് ദൈവത്വം ഉള്ളവന്‍ എന്നും, അവിടുന്ന് തന്നെയാണ് ആ മശീഹ എന്നുള്ളതും യഥാര്‍ത്ഥമായി ഗ്രഹിക്കണം എന്നും ഉള്ളതിലേക്ക് നയിക്കുന്നു. (ലൂക്കോസ് 20:41-44).