ml_tn/luk/19/intro.md

9.6 KiB
Raw Permalink Blame History

ലൂക്കോസ് 19 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

സക്കായി എന്നു പേരുള്ള ഒരു മനുഷ്യന്‍ തന്‍റെ പാപങ്ങളെ സംബന്ധിച്ച് മാനസാന്തരപ്പെടുന്നതിന് യേശു സഹായിക്കുന്നു, (ലൂക്കോസ് 19:1-10), തന്‍റെ അനുഗാമികളെ അവിടുന്ന് പഠിപ്പിച്ചത് എന്തെന്നാല്‍ അവിടുന്ന് രാജാവായി ഭരണം തുടങ്ങുമ്പോള്‍ അവര്‍ അവരോടു പറയേണ്ടത് അവിടുന്ന് നല്‍കിയതായ കാര്യങ്ങളെ കുറിച്ച് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് ആവശ്യം ആകുന്നു എന്നാണ്. (ലൂക്കോസ് 19:11-27). അവിടുന്ന് ഒരു ഉപമ മൂലം അവരോടു ഇത് പ്രസ്താവിച്ചു. അതിനു ശേഷം, അവിടുന്ന് ഒരു കഴുത കുട്ടിയുടെ പുറത്തു യെരുശലേമിലേക്ക് യാത്ര തിരിച്ചു ([ലൂക്കോസ് 19:28-48] (./28.md)). (കാണുക: [[rc:///tw/dict/bible/kt/kingdomofgod]] ഉം [[rc:///ta/man/translate/figs-parables]]ഉം)

ഈ അദ്ധ്യായത്തില്‍ ഉള്ളതായ പ്രത്യേക ആശയങ്ങള്‍

“പാപി”

പരീശന്മാര്‍ ഒരു വിഭാഗം ആളുകളെ പാപികള്‍ എന്ന് സൂചിപ്പിക്കുന്നു. യഹൂദാ നേതാക്കന്മാര്‍ കരുതി വന്നത് ഈ ആളുകള്‍ പാപികള്‍ ആയിരുന്നു, എന്നാല്‍ യഥാര്‍ത്ഥത്തില്‍ നേതാക്കന്മാരും പാപികള്‍ ആയിരുന്നു. ഇത് ഒരു വിപരീതാര്‍ത്ഥ പദം ആയി എടുക്കാം. (കാണുക: [[rc:///tw/dict/bible/kt/sin]]ഉം [[rc:///ta/man/translate/figs-irony]]ഉം)

ദാസന്മാര്‍

ദൈവം തന്‍റെ ജനത്തെ കുറിച്ച് പ്രതീക്ഷിക്കുന്നത് ഈ ലോകത്തില്‍ ഉള്ളതായ സകലവും ദൈവത്തിനു ഉള്ളതാണെന്ന് അവര്‍ ഓര്‍ക്കണം. ദൈവം തന്‍റെ ജനത്തിനു വസ്തുക്കള്‍ കൊടുക്കുന്നു അതിനാല്‍ അവര്‍ക്ക് ദൈവത്തെ സേവിക്കുവാന്‍ കഴിയുന്നു. അവിടുന്ന് അവര്‍ക്ക് നല്‍കിയതായ സകലവും കൊണ്ട് അവിടുന്നു ആവശ്യപ്പെടുന്നത് അവ ഉപയോഗിച്ചു കൊണ്ട് അവര്‍ അവിടുത്തേക്ക്‌ പ്രസാദകരം ആയത് ചെയ്യണം എന്നാണ്. ഒരു ദിവസം യേശു തന്‍റെ ദാസന്മാരോടു അവിടുന്ന് അവരുടെ പക്കല്‍ നല്‍കിയ സകലവും ഉപയോഗിച്ചു കൊണ്ട് എന്താണ് ചെയ്തത് എന്ന് ചോദിക്കും. അവിടുന്ന് ചെയ്യണം എന്ന് ഉദ്ദേശിച്ചിരുന്നവ ചെയ്ത ഏവര്‍ക്കും അവിടുന്ന് ഒരു പ്രതിഫലം കൊടുക്കും, അപ്രകാരം ചെയ്യാത്തവരെ ശിക്ഷിക്കുകയും ചെയ്യും.

കഴുതയും കഴുതക്കുട്ടിയും

യേശു യെരുശലേമിലേക്ക് ഒരു മൃഗത്തിന്‍റെ പുറത്ത് യാത്ര ചെയ്യുന്നു. ഈ രീതിയില്‍ അവിടുന്ന് ഒരു പ്രധാന യുദ്ധത്തില്‍ വിജയശ്രീലാളിതനായ രാജാവിനെ പോലെ പട്ടണത്തിലേക്ക് വരുന്നു. മാത്രമല്ല, പഴയ നിയമ കാലത്തെ യിസ്രായേല്യ രാജാക്കന്മാര്‍ കഴുതപ്പുറത്ത് സഞ്ചരിച്ചു വന്നിരുന്നു. മറ്റു രാജാക്കന്മാര്‍ കുതിരപ്പുറത്തു ആയിരുന്നു സഞ്ചരിച്ചു വന്നിരുന്നത്. ആയതിനാല്‍ യേശു താന്‍ യിസ്രായേലിലെ ഒരു രാജാവ് ആകുന്നു എന്നും താന്‍ ഇതര രാജാക്കന്മാരെ പോലെ ഉള്ളവന്‍ അല്ല എന്നും കാണിക്കുന്നു.

മത്തായി, മര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ ആദിയായവര്‍ എല്ലാവരും ഈ സംഭവത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. മത്തായിയും മര്‍ക്കോസും ശിഷ്യന്മാര്‍ യേശുവിനായി ഒരു കഴുതയെ കൊണ്ടുവന്നു എന്ന് എഴുതിയിരിക്കുന്നു. യോഹന്നാന്‍ യേശു ഒരു കഴുതയെ കണ്ടെത്തി എന്ന് എഴുതിയിരിക്കുന്നു. ലൂക്കോസ് അവര്‍ ഒരു കഴുതക്കുട്ടിയെ കൊണ്ട് വന്നു എന്ന്‍ എഴുതിയിരിക്കുന്നു. മത്തായി മാത്രമാണ് അവിടെ ഒരു കഴുതയും കഴുതക്കുട്ടിയും ഉണ്ടായിരുന്നു എന്ന് എഴുതിയിരിക്കുന്നത്. യേശു കഴുതപ്പുറത്താണോ അല്ല കഴുതക്കുട്ടിയുടെ പുറത്താണോ സഞ്ചരിച്ചത് എന്ന് ആര്‍ക്കും തന്നെ തീര്‍ച്ചയായി അറിയുകയില്ല. ഈ എല്ലാ വിവരങ്ങളും ULTയില് കാണുന്നതു പോലെ എല്ലാം തന്നെ ഒരുപോലെ ആയിരിക്കത്തവണ്ണം പരിഭാഷ ചെയ്യാതിരിക്കുവാന്‍ ശ്രമിക്കുന്നത് ഉത്തമം ആകുന്നു. . (കാണുക: [മത്തായി 21:1-7] (../../mat/21/01.md) ഉം [മര്‍ക്കോസ് 11:1-7] (../../mrk/11/01.md) ഉം [ലൂക്കോസ് 19:29-36] (../../luk/19/29.md) ഉം [യോഹന്നാന്‍ 12:14-15] (../../jhn/12/14.md))

വസ്ത്രങ്ങളും ശാഖകളും വിരിക്കുക

രാജാവ് ഭരിക്കുന്നതായ പട്ടണത്തില്‍ പ്രവേശിക്കുമ്പോള്‍, ആളുകള്‍ മരത്തിന്‍റെ ശാഖകളും, അവര്‍ തണുപ്പുകാലത്ത് ഉപയോഗിച്ച് വരുന്ന മേല്‍ വസ്ത്രങ്ങളും രാജാവ് താന്‍ സഞ്ചരിച്ചു വരുന്ന പാതയില്‍ അദേഹത്തിനായി വിരിക്കുക പതിവായിരുന്നു. ഇത് ജനങ്ങള്‍ രാജാവിനെ സ്നേഹിക്കുന്നു എന്നും ബഹുമാനിക്കുന്നു എന്നും പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടി ഇപ്രകാരം ചെയ്യുന്നു. (കാണുക: [[rc:///tw/dict/bible/kt/honor]]ഉം [[rc:///ta/man/translate/translate-symaction]]ഉം)

ദേവാലയത്തിലെ കച്ചവടക്കാര്‍

ദേവാലയത്തില്‍ മൃഗങ്ങളെ വില്‍ക്കുന്നവരെ യേശു ബലാല്‍ക്കാരമായി പുറത്താക്കി. അവിടുന്ന് ഇപ്രകാരം ചെയ്തത് ദേവാലയത്തിന്മേല്‍ തനിക്കു അധികാരം ഉണ്ട് എന്ന് എല്ലാവരെയും കാണിക്കുവാനും നീതിമാന്മാരും, ദൈവം പറയുന്നത് അനുസരിക്കുന്നവരും ആയ നല്ലവര്‍ മാത്രമേ അവിടെ ഉണ്ടായിരിക്കുവാന്‍ പാടുള്ളൂ എന്ന് കാണിക്കുവാനും വേണ്ടി ആയിരുന്നു.