ml_tn/luk/14/intro.md

3.5 KiB

ലൂക്കോസ് 14 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

വാക്യം 3 പറയുന്നത്, “യേശു ന്യായശാസ്ത്രിമാരോടും പരീശന്മാരോടും ചോദിച്ചത്, ശബ്ബത്തില്‍ സൌഖ്യം വരുത്തുന്നത് നിയമാനുസൃതം ആകുന്നുവോ, അല്ലെങ്കില്‍ അല്ലയോ?” എന്നായിരുന്നു. പല സന്ദര്‍ഭങ്ങളിലും യേശു ശബ്ബത്തില്‍ സൌഖ്യം വരുത്തുന്നതിന് എതിരായി പരീശന്മാര്‍ യേശുവിനോട് ദ്വേഷിച്ചിട്ടുണ്ട്‌. ഈ വചന ഭാഗത്ത് യേശു പരീശന്മാരെ നിശബ്ദരാക്കി ഇരിക്കുന്നു. യേശുവിനെ ഏതിലെങ്കിലും കുടുക്കുവാന്‍ കഴിയുമോ എന്ന് പരിശ്രമിക്കുക എന്നത് പരീശന്മാരുടെ സാധാരണ പ്രവര്‍ത്തി ആയിരുന്നു.

വിഷയങ്ങളുടെ വ്യതിയാനങ്ങള്‍

ഈ അധ്യായത്തില്‍ നിരവധി തവണ ലൂക്കോസ് ഒരു വിഷയത്തില്‍ നിന്നും വേറൊരു വിഷയത്തിലേക്ക് യാതൊരു വ്യതിയാനവും അടയാളപ്പെടുത്താതെ മാറുന്നു.

ഈ അദ്ധ്യായത്തില്‍ ഉള്ള അലങ്കാര പ്രയോഗങ്ങള്‍

ഉപമ

യേശു [ലൂക്കോസ് 14:15-24] (./15.md) യില്‍ ദൈവരാജ്യം എന്നുള്ളത് എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന ഒന്ന് ആകുന്നുവെന്നു ഉപമ മുഖാന്തിരം പ്രസ്താവിക്കുവാന്‍ ഇടയായി. എന്നാല്‍ ജനം അതിന്‍റെ ഭാഗം ആകുവാന്‍ വിസ്സമ്മതിച്ചു വന്നു. (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///tw/dict/bible/kt/kingdomofgod]]ഉം) ഈ അധ്യായത്തിലെ സാദ്ധ്യത ഉള്ള പരിഭാഷാ വിഷമതകള്‍

വിരോധാഭാസം

ഒരു വിരോധാഭാസം എന്നത് അസാധ്യമായ ഒന്നിനെ വിവരിക്കുന്നതായ വാസ്തവം ആയ ഒരു പ്രസ്താവന ആകുന്നു. ഈ അദ്ധ്യായത്തില്‍ സംഭവിക്കുന്ന ഒരു വിരോധാഭാസം: തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം തന്നെ താഴ്ത്തപ്പെടും, എന്നാല്‍ തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടുകയും ചെയ്യും” (ലൂക്കോസ് 14:11).