ml_tn/luk/12/01.md

3.7 KiB

General Information:

യേശു ആയിരക്കണക്കിനു ആളുകളുടെ മുന്‍പില്‍ വെച്ച് തന്‍റെ ശിഷ്യന്മാരെ പഠിപ്പിക്കുവാന്‍ തുടങ്ങുന്നു.

In the meantime

ഇത് മിക്കവാറും ശാസ്ത്രിമാരും പരീശന്മാരും യേശുവിനെ ഒരു കുടുക്കില്‍ പെടുത്തുവാന്‍ തക്കം നോക്കി കൊണ്ടിരിക്കുന്ന വേളയില്‍ ആയിരിക്കാം. ഗ്രന്ഥകര്‍ത്താവ് ഈ വാക്കുകള്‍ ഉപയോഗിച്ചു കൊണ്ട് ഒരു പുതിയ സംഭവത്തിന്‍റെ ആരംഭം അടയാളപ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

when many thousands of the people were gathered together

ഇത് കഥയുടെ ക്രമീകരണത്തെ കുറിച്ചുള്ള പാശ്ചാത്തല വിവരണം പറയുന്നത് ആകുന്നു. (കാണുക: rc://*/ta/man/translate/writing-background)

many thousands of the people

ഏറ്റവും വലുതായ ഒരു ജനക്കൂട്ടം

they trampled on each other

ഇതു മിക്കവാറും അതിശയോക്തിയായി ഊന്നല്‍ നല്‍കി പറയുവാന്‍ ഉദ്ദേശിക്കുന്നത് അവിടെ ധാരാളം ആളുകള്‍ പരസ്പരം ചവിട്ടുവാന്‍ തക്കവണ്ണം തിക്കിത്തിരക്കി ക്കൊണ്ടിരുന്നു. മറുപരിഭാഷ: “അവര്‍ പരസ്പരം ഒരുവന്‍റെ മേല്‍ വേറൊരുവന്‍ ചവിട്ടുവാന്‍ ഇടയായി” അല്ലെങ്കില്‍ “അവര്‍ പരസ്പരം ഒരാള്‍ വേറൊരു ആളുടെ പാദത്തിന്മേല്‍ കയറി നിന്നുകൊണ്ടിരുന്നു” (കാണുക: rc://*/ta/man/translate/figs-hyperbole)

he began to say to his disciples first of all

യേശു ആദ്യമായി തന്‍റെ ശിഷ്യന്മാരോടു സംസാരിക്കുവാന്‍ ആരംഭിക്കുകയും, അവരോടു പറയുകയും ചെയ്തത് എന്തെന്നാല്‍

Guard yourselves from the yeast of the Pharisees, which is hypocrisy

പുളിപ്പ് കുഴച്ച മാവ് മുഴുവനെയും പുളിപ്പിക്കുന്നത് പോലെ, അവരുടെ കപടഭക്തി മുഴുവന്‍ സമൂഹത്തിലും പരക്കുന്നു. മറുപരിഭാഷ: “പുളിപ്പ് പോലെ കാണപ്പെടുന്ന പരീശന്മാരുടെ കപടഭക്തിയ്ക്കെതിരെ നിങ്ങളെ ത്തന്നെ സൂക്ഷിച്ചു കൊള്ളുക. അവരുടെ ദുഷിച്ച സ്വഭാവം എല്ലാവരെയും കുഴച്ച മാവില്‍ പുളിപ്പ് ബാധിക്കുന്നത് പോലെ സ്വാധീനിക്കുന്നു.” (കാണുക: rc://*/ta/man/translate/figs-metaphor)