ml_tn/luk/11/49.md

2.6 KiB

For this reason

ന്യായശാസ്ത്രിമാര്‍ ജനത്തെ നിയമങ്ങളാല്‍ ഭാരപ്പെടുത്തി എന്ന മുന്‍പിലത്തെ പ്രസ്താവനയെ ഇത് സൂചിപ്പിക്കുന്നു.

the wisdom of God said

ജ്ഞാനം എന്നതിനെ അതിനു ദൈവത്തിനു വേണ്ടി സംസാരിക്കുവാന്‍ കഴിയും എന്ന നിലയില്‍ പരിഗണിച്ചിരുന്നു. മറുപരിഭാഷ: “ദൈവം അവിടുത്തെ ജ്ഞാനത്തില്‍ പറഞ്ഞു” അല്ലെങ്കില്‍ “ദൈവം ജ്ഞാനപൂര്‍വ്വം പ്രസ്താവിച്ചു” (കാണുക: rc://*/ta/man/translate/figs-personification)

I will send to them prophets and apostles

ഞാന്‍ പ്രവാചകന്മാരെയും അപ്പോസ്തലന്മാരെയും എന്‍റെ ജനത്തിന്‍റെ അടുക്കലേക്കു പറഞ്ഞയക്കും. ദൈവം മുന്‍കൂട്ടി പ്രഖ്യാപിച്ചത് എന്തെന്നാല്‍ അവിടുന്ന് പ്രവാചകന്മാരെയും അപ്പോസ്തലന്മാരെയും യേശു സംസാരിക്കുന്ന യഹൂദാ ശ്രോതാക്കളുടെ പൂര്‍വ്വീകന്‍മാരുടെ അടുക്കലേക്കു അയക്കും എന്ന് ആയിരുന്നു.

they will persecute and they will kill some of them

എന്‍റെ ജനം പ്രവാചകന്മാരിലും അപ്പോസ്തലന്മാരിലും ചിലരെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യും. ദൈവം മുന്‍കൂട്ടി തന്നെ പ്രഖ്യാപിച്ചിരിക്കുന്നത് എന്തെന്നാല്‍ യേശു അഭിസംബോധന ചെയ്യുന്നതായ യഹൂദാ ശ്രോതാക്കളുടെ പൂര്‍വ്വീകന്മാര്‍ പ്രവാചകന്മാരെയും അപ്പോസ്തലന്മാരെയും പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യും എന്നാണ്.