ml_tn/luk/10/21.md

3.8 KiB

Father

ഇത് ദൈവത്തിനു നല്‍കപ്പെട്ടിട്ടുള്ള ഒരു പ്രധാന നാമം ആകുന്നു (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

Lord of heaven and earth

സ്വര്‍ഗ്ഗവും “ഭൂമിയും” എന്നുള്ളത് നിലനില്‍ക്കുന്നതായ സകലത്തെയും പ്രതിനിധീകരിക്കുന്നു. മറുപരിഭാഷ: “സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ള സകലരുടെയും സകലത്തിന്‍റെയും യജമാനന്‍ ആയവന്‍” (കാണുക: rc://*/ta/man/translate/figs-merism)

these things

ഇത് ശിഷ്യന്മാരുടെ അധികാരത്തെ സംബന്ധിച്ച് ഉള്ള യേശുവിന്‍റെ മുന്‍പിലത്തെ ഉപദേശത്തെ സൂചിപ്പിക്കുന്നത് ആകുന്നു. “ഈ വസ്തുതകള്‍” എന്ന് ലളിതവല്‍ക്കരിക്കുന്നതും വായനക്കാര്‍ അതിന്‍റെ അര്‍ത്ഥം വിവേചിച്ചു അറിയുന്നതും ഏറ്റവും നല്ലത് ആകുന്നു.

the wise and understanding

“ജ്ഞാനം ഉള്ള” എന്നും “ഗ്രഹിക്കുന്ന” എന്നും ഉള്ള പദങ്ങള്‍ ഈ ഗുണവിശേഷതകള്‍ ഉള്ള ആളുകളെ സൂചിപ്പിക്കുന്ന സാമാന്യ നാമവിശേഷണ പദങ്ങള്‍ ആകുന്നു. ദൈവം സത്യത്തെ അവരില്‍ നിന്നും മറച്ചു വെച്ചതിനാല്‍, ഈ ആളുകള്‍ തങ്ങളെ ജ്ഞാനികള്‍ എന്നും അറിവുള്ളവര്‍ എന്നും ചിന്തിച്ചാലും അവര്‍ വാസ്തവമായി അപ്രകാരം ഉള്ളവര്‍ ആയിരുന്നില്ല. മറുപരിഭാഷ: “തങ്ങളെ ജ്ഞാനികള്‍ എന്നും വിവേകികള്‍ എന്നും വിചാരിക്കുന്നതായ ജനങ്ങളില്‍ നിന്നും” (കാണുക: rc://*/ta/man/translate/figs-irony)

to little children

ഇത് സൂചിപ്പിക്കുന്നത് ശിശുക്കള്‍ അവര്‍ക്ക് വിശ്വാസം ഉള്ള ആളുകളെ താല്പര്യ പൂര്‍വ്വം ശ്രദ്ധിക്കുന്നതു പോലെ അധികം വിദ്യാഭ്യാസം ഇല്ലാത്തവര്‍ എങ്കിലും യേശുവിന്‍റെ ഉപദേശങ്ങളെ സ്വീകരിക്കുവാന്‍ ഒരുക്കം ഉള്ളവരെ ആണ്. മറുപരിഭാഷ: “അല്‍പ്പം വിദ്യാഭ്യാസം മാത്രം ഉള്ളവര്‍, എങ്കിലും ശിശുക്കളെ പോലെ ദൈവത്തെ ശ്രവിക്കുന്നവര്‍” (കാണുക: [[rc:///ta/man/translate/figs-nominaladj]]ഉം [[rc:///ta/man/translate/figs-ellipsis]]ഉം)

for so it was well pleasing in your sight

ഇപ്രകാരം ചെയ്യുവാന്‍ അങ്ങേക്ക് പ്രസാദം ആയല്ലോ