ml_tn/luk/06/48.md

2.7 KiB

laid a foundation on the rock

ഉറപ്പുള്ള പാറയില്‍ തന്‍റെ ഭവനത്തിന്‍റെ അടിസ്ഥാനം എത്തിച്ചേരുവോളം ആഴമായി കുഴിക്കുന്നവന്‍. ചില സംസ്കാരങ്ങളില്‍ ഉറപ്പുള്ള പാറയില്‍ കെട്ടിടം പണിയുക എന്നുള്ളത് പരിചയം ഇല്ലാത്തതായി കാണപ്പെടാം, അവിടെ ഉറപ്പുള്ള അടിസ്ഥാനം എന്നുള്ളതിന് വേറെ ഏതെങ്കിലും പ്രതിരൂപം ഉപയോഗിക്കേണ്ടതായി ആവശ്യം ഉണ്ടാകും. (കാണുക: rc://*/ta/man/translate/figs-explicit)

a foundation

ഒരു വീടിനെ നിലവുമായി ബന്ധപ്പെടുത്തുന്നതായ ഭാഗം. യേശുവിന്‍റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ആളുകള്‍ ഉറപ്പുള്ള പാറ കണ്ടെത്തുവോളം നിലം കുഴിക്കുകയും അതിനു ശേഷം ആ പാറയുടെ മുകളില്‍ പണിയുവാന്‍ തുടങ്ങുകയും ചെയ്യും. ആ ഉറപ്പുള്ള പാറ അടിസ്ഥാനം ആയിരുന്നു.

the rock

പാറസ്ഥലം. ഇത് വളരെ വലിപ്പം ഉള്ള, മണ്ണിനു അടിയില്‍ കാണപ്പെടുന്ന കഠിനമായ പാറ ആകുന്നു.

torrent of water

വേഗത്തില്‍ ഒഴുകിക്കൊണ്ടിരുന്ന ജലം അല്ലെങ്കില്‍ “നദി”

flowed against

എതിരായി ഇടിച്ചു

shake it

സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) അത് കുലുങ്ങുവാന്‍ ഇടയാക്കുക അല്ലെങ്കില്‍ 2) “അതിനെ നശിപ്പിക്കുക.”

because it had been built well

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “എന്തുകൊണ്ടെന്നാല്‍ ആ മനുഷ്യന്‍ അത് നന്നായി പണിതിരുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)