ml_tn/luk/05/27.md

2.1 KiB

Connecting Statement:

യേശു ആ ഭവനം വിട്ടു പോകുമ്പോള്‍, അവിടുന്ന് ഒരു യഹൂദാ നികുതി പിരിവുകാരന്‍ ആയ ലേവിയെ, തന്നെ അനുഗമിക്കുവാനായി ആഹ്വാനം ചെയ്യുന്നു. ലേവി യേശുവിനായി ഒരുക്കിയ മഹാസദ്യയില്‍ പങ്കെടുക്കുക മൂലം യേശു പരീശന്മാരെയും ശാസ്ത്രിമാരെയും ദേഷ്യം പിടിപ്പിക്കുവാന്‍ ഇടയായി.

After these things happened

“ഈ കാര്യങ്ങള്‍” എന്നുള്ള പദസഞ്ചയം മുന്‍പിലത്തെ വാക്യങ്ങളില്‍ സംഭവിച്ചിട്ടുള്ളവയെ സൂചിപ്പിക്കുന്നവ ആകുന്നു. ഇത് ഒരു പുതിയ സംഭവത്തെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

saw a tax collector

ഒരു ചുങ്കക്കാരനെ ശ്രദ്ധയോട് കൂടെ നോക്കി അല്ലെങ്കില്‍ “ഒരു നികുതി പിരിവുകാരനെ ശ്രദ്ധയോട് കൂടെ വീക്ഷിച്ചു”

Follow me

ആരെയെങ്കിലും “അനുഗമിക്കുക” എന്നുള്ളത് ആ വ്യക്തിയുടെ ശിഷ്യന്‍ ആയിത്തീരുക എന്നുള്ളതാണ്. മറു പരിഭാഷ: “എന്‍റെ ശിഷ്യന്‍ ആയിത്തീരുക” അല്ലെങ്കില്‍ “വരിക, എന്നെ നിന്‍റെ ഉപദേഷ്ടാവായി പിന്‍ഗമിക്കുക” (കാണുക: rc://*/ta/man/translate/figs-idiom)