# Connecting Statement: യേശു ആ ഭവനം വിട്ടു പോകുമ്പോള്‍, അവിടുന്ന് ഒരു യഹൂദാ നികുതി പിരിവുകാരന്‍ ആയ ലേവിയെ, തന്നെ അനുഗമിക്കുവാനായി ആഹ്വാനം ചെയ്യുന്നു. ലേവി യേശുവിനായി ഒരുക്കിയ മഹാസദ്യയില്‍ പങ്കെടുക്കുക മൂലം യേശു പരീശന്മാരെയും ശാസ്ത്രിമാരെയും ദേഷ്യം പിടിപ്പിക്കുവാന്‍ ഇടയായി. # After these things happened “ഈ കാര്യങ്ങള്‍” എന്നുള്ള പദസഞ്ചയം മുന്‍പിലത്തെ വാക്യങ്ങളില്‍ സംഭവിച്ചിട്ടുള്ളവയെ സൂചിപ്പിക്കുന്നവ ആകുന്നു. ഇത് ഒരു പുതിയ സംഭവത്തെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]]) # saw a tax collector ഒരു ചുങ്കക്കാരനെ ശ്രദ്ധയോട് കൂടെ നോക്കി അല്ലെങ്കില്‍ “ഒരു നികുതി പിരിവുകാരനെ ശ്രദ്ധയോട് കൂടെ വീക്ഷിച്ചു” # Follow me ആരെയെങ്കിലും “അനുഗമിക്കുക” എന്നുള്ളത് ആ വ്യക്തിയുടെ ശിഷ്യന്‍ ആയിത്തീരുക എന്നുള്ളതാണ്. മറു പരിഭാഷ: “എന്‍റെ ശിഷ്യന്‍ ആയിത്തീരുക” അല്ലെങ്കില്‍ “വരിക, എന്നെ നിന്‍റെ ഉപദേഷ്ടാവായി പിന്‍ഗമിക്കുക” (കാണുക: [[rc://*/ta/man/translate/figs-idiom]])