ml_tn/luk/05/19.md

2.3 KiB

When they could not find a way to bring him in because of the crowd

ചില ഭാഷകളില്‍ ഇത് പുനര്‍ ക്രമീകരണം ചെയ്യുന്നത് വളരെ സ്വാഭാവികം ആയിരിക്കും. മറുപരിഭാഷ: “എന്നാല്‍ ജനക്കൂട്ടം നിമിത്തം, ആ മനുഷ്യനെ അകത്തേക്ക് കൊണ്ടുവരുവാന്‍ ഒരു വഴി അവര്‍ക്ക് കണ്ടുപിടിക്കുവാന്‍ സാധിച്ചില്ല. ആയതു കൊണ്ട്”

because of the crowd

വന്‍ ജനാവലി അവിടെ ഉണ്ടായിരുന്നു എന്നതിനാല്‍ അവര്‍ക്ക് സ്ഥലം ലഭ്യമായിരുന്നില്ല എന്നുള്ളതാണ് അവര്‍ക്ക് പ്രവേശിക്കുവാന്‍ കഴിയാതെ പോയതിന്‍റെ കാരണം എന്ന് വ്യക്തമാണ്. (കാണുക: rc://*/ta/man/translate/figs-ellipsis)

they went up to the housetop

വീടുകള്‍ക്ക് പരന്ന മേല്‍ക്കൂര ഉണ്ടായിരുന്നു, ചില വീടുകളില്‍ മുകളിലേക്ക് കയറിപ്പോകുവാന്‍ സൌകര്യപ്രദം ആയ വിധത്തില്‍ ഒരു ഏണിയോ അല്ലെങ്കില്‍ പടിക്കെട്ടോ പുറമേ ഉണ്ടായിരുന്നു. ഇത് പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “അവര്‍ ആ ഭവനത്തിന്‍റെ പരന്ന മേല്‍ക്കൂരയിലേക്ക് കയറിപ്പോയി.” (കാണുക: rc://*/ta/man/translate/figs-explicit)

in front of Jesus

യേശുവിന്‍റെ നേരെ മുന്‍പിലായി അല്ലെങ്കില്‍ “പെട്ടെന്നു തന്നെ യേശുവിന്‍റെ മുന്‍പില്‍”