ml_tn/jas/01/intro.md

5.1 KiB
Raw Permalink Blame History

യാക്കോബ് 01 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

വാക്യ1ല് യാക്കോബ് ഔപചാരികമായി ഈ ലേഖനത്തെ പരിചയപ്പെടുത്തുന്നു. പുരാതന പൂര്‍വ്വ കിഴക്കന്‍ പ്രദേശങ്ങളില്‍ എഴുത്തുകാര്‍ സാധാരണയായി ഇപ്രകാരം ആരംഭിക്കാറുണ്ട്.

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

പരിശോധനയും പരീക്ഷയും

ഈ രണ്ടു പദങ്ങളും (യാക്കോബ്1:12-13)ല്‍ ഒരുമിച്ചു കടന്നു വരുന്നു. രണ്ട് പദങ്ങളും നന്മ ചെയ്യുവാനും തിന്മ ചെയ്യുവാനും ഉള്ളവ തമ്മില്‍ തിരഞ്ഞെടുക്കുവാന്‍ കഴിവുള്ള ഒരു വ്യക്തിയെ കുറിച്ച് പ്രസ്താവിക്കുന്ന പദങ്ങള്‍ ആകുന്നു. ഇവ തമ്മില്‍ ഉള്ള വ്യത്യാസം പ്രാധാന്യം അര്‍ഹിക്കുന്നത് ആകുന്നു. ദൈവം ആ വ്യക്തിയെ പരീക്ഷിക്കുകയും അവന്‍ നന്മ ചെയ്യണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. സാത്താന്‍ ആ വ്യക്തിയെ പരീക്ഷിക്കുകയും അവന്‍ തിന്മ ചെയ്യണം എന്ന് ആവശ്യപ്പെടു കയും ചെയ്യുന്നു.

കിരീടങ്ങള്‍

പരീക്ഷ ജയിക്കുന്ന വ്യക്തിക്ക് ലഭിക്കുന്ന പ്രതിഫലം ആണ് കിരീടം എന്നുള്ളത്, പ്രത്യേകാല്‍ നന്മയായത് ചെയ്യുന്ന വ്യക്തികള്‍ക്ക് ലഭ്യമാകുന്ന ഒന്ന്. (കാണുക: rc://*/tw/dict/bible/other/reward)

ഈ അദ്ധ്യായത്തിലെ പ്രധാന അലങ്കാര പ്രയോഗങ്ങള്‍

ഉപമാനങ്ങള്‍

യാക്കോബ് ഈ അദ്ധ്യായത്തില്‍ നിരവധി ഉപമാനങ്ങള്‍ ഉപയോഗിക്കുന്നു, നിങ്ങള്‍ ഉപമാന പേജ് പരിഭാഷ ചെയ്യുന്നതിന് മുന്‍പായി ആ ഭാഗം എന്താണെന്ന് നന്നായി ഗ്രഹിക്കേണ്ടതു ആവശ്യം ആയിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

ഈ അധ്യായത്തില്‍ സാധ്യത ഉള്ള ഇതര പരിഭാഷ വിഷമതകള്‍

ചിതറി പാര്‍ക്കുന്നവര്‍ ആയ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കും”

ഈ ലേഖനം യാക്കോബ് ആര്‍ക്കു എഴുതി എന്നുള്ളത് വ്യക്തം അല്ല. അദ്ദേഹം തന്നെ കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ ഒരു വേലക്കാരന്‍ ആണെന്ന് അഭിസംബോധന ചെയ്യുന്നു, ആയതിനാല്‍ അദ്ദേഹം ക്രിസ്ത്യാനികള്‍ക്ക് എഴുതുന്നത്‌ ആയിരിക്കാം. എന്നാല്‍ അദ്ദേഹം തന്‍റെ വായനക്കാരെ വിളിക്കുന്ന “ചിതറി പാര്‍ക്കുന്നതായ പന്ത്രണ്ടു ഗോത്രങ്ങള്‍” എന്നുള്ള പദങ്ങള്‍ സാധാരണയായി യഹൂദന്മാരെ സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു. “ദൈവം തിരഞ്ഞെടുത്തതായ സകല ജനങ്ങള്‍ക്കും” എന്നുള്ളതിന് ഉള്ളതായ ഒരു ഉപലക്ഷണാലങ്കാരം ആയി ഈ പദങ്ങളെ ഉപയോഗിച്ചിരിക്കുവാന്‍ സാധ്യത ഉണ്ട് അല്ലെങ്കില്‍, അദ്ദേഹം ഈ ലേഖനം എഴുതിയത് ഒട്ടു മിക്കവാറും ക്രിസ്ത്യാനികള്‍ യഹൂദന്മാരായി വളര്‍ച്ച പ്രാപിച്ചത് കൊണ്ടായിരിക്കാം.