ml_tn/heb/12/02.md

2.8 KiB

the founder and perfecter of the faith

നാം നമ്മുടെ ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ തക്കവിധം നമ്മുടെ വിശ്വാസം തികഞ്ഞതായി തീരേണ്ടതിനു യേശു നമുക്ക് വിശ്വാസം നല്‍കുന്നു. മറു പരിഭാഷ: “നമ്മുടെ വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തിവരുത്തുന്നവനും” അല്ലെങ്കില്‍ “പ്രാരംഭം മുതല്‍ അന്ത്യം വരെ നാം വിശ്വാസം ഉള്ളവരായി തുടരുവാന്‍ സഹായം ചെയ്യുന്നവന്‍”

For the joy that was placed before him

യേശു അനുഭവിക്കുവാന്‍ ഉള്ള സന്തോഷത്തെ കുറിച്ച് പറഞ്ഞിരിക്കുന്നതു പിതാവായ ദൈവം അവന്‍റെ മുമ്പില്‍ പ്രാപിക്കുവാന്‍ വേണ്ടി വെച്ചിരിക്കുന്ന ലക്ഷ്യം എന്നാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

despised its shame

ഇത് അര്‍ത്ഥമാക്കുന്നത് അവിടുന്ന് കുരിശില്‍ മരിക്കുന്നത് നിമിത്തം ഉള്ള ലജ്ജയെ കുറിച്ച് ആകുലപ്പെട്ടില്ല എന്നാണ്.

sat down at the right hand of the throne of God

“ദൈവത്തിന്‍റെ വലത്തു ഭാഗത്ത്” ഇരിക്കുക എന്നുള്ളത് ദൈവത്തില്‍ നിന്നും ശ്രേഷ്ടമായ ബഹുമാനവും അധികാരവും പ്രാപിക്കുന്നതിന്‍റെ ഒരു പ്രതീകമായ നടപടി ആകുന്നു. നിങ്ങള്‍ ഇത് പോലെയുള്ള ഒരു പദസഞ്ചയം എബ്രായര്‍ 1:3ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. മറു പരിഭാഷ: “ദൈവത്തിന്‍റെ സിംഹാസനത്തിനു സമീപം ബഹുമാനത്തിന്‍റെയും അധികാരത്തിന്‍റെയും സ്ഥാനത്ത് ഇരുന്നു” (കാണുക: rc://*/ta/man/translate/translate-symaction)