ml_tn/heb/01/03.md

5.4 KiB

the brightness of God's glory

തന്‍റെ മഹത്വത്തിന്‍റെ പ്രകാശത്തില്‍. ദൈവത്തിന്‍റെ മഹത്വം എന്നുള്ളത് വളരെ ശോഭയുള്ള പ്രകാശവുമായി ബന്ധം ഉള്ളതായിരിക്കുന്നു. ഗ്രന്ഥകാരന്‍ പ്രസ്താവിക്കുന്നത് പുത്രന്‍ പ്രകാശത്തെ ധരിക്കുകയും പൂര്‍ണ്ണമായി ദൈവത്തിന്‍റെ മഹത്വത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു.

glory, the exact representation of his being

മഹത്വം, ദൈവത്വത്തിന്‍റെ സ്വരൂപം ആയിരിക്കുന്നവന്‍. “അവിടുത്തെ സ്വരൂപത്തിന്‍റെ യഥാര്‍ത്ഥ പ്രാതിനിധ്യം” എന്നുള്ള അര്‍ത്ഥം നല്‍കുന്നത് “ദിവ്യ മഹത്വത്തിന്‍റെ ശോഭ” എന്നതിന് സാമ്യം ആയിട്ടാണ്. പുത്രന്‍ ദൈവത്തിന്‍റെ സ്വഭാവവും സാരാംശവും ആവഹിക്കുന്നവനും ദൈവം ആയിരിക്കുന്ന സകലത്തെയും പ്രതിനിധീകരികുന്നവനും ആകുന്നു. മറു പരിഭാഷ: മഹത്വവും ദൈവത്തിനു അനുരൂപനും ആയിരിക്കുന്നു” അല്ലെങ്കില്‍ “മഹത്വവും, ദൈവത്തെ സംബന്ധിച്ച് എന്താണ് സത്യം ആയിരിക്കുന്നുവോ അത് പുത്രനെ സംബന്ധിച്ചും സത്യം ആയിരിക്കുന്നു”

the word of his power

തന്‍റെ ശക്തിമത്തായ വചനം. “വചനം” എന്നുള്ളത് ഒരു സന്ദേശം അല്ലെങ്കില്‍ കല്‍പ്പന എന്നുള്ളതിനെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “തന്‍റെ ശക്തിമത്തായ കല്‍പ്പന” (കാണുക: rc://*/ta/man/translate/figs-metonymy)

After he had made cleansing for sins

“ശുദ്ധീകരണം” എന്നുള്ള സര്‍വ നാമം ക്രിയയായി പദപ്രയോഗം ചെയ്യാം: ശുദ്ധീകരണം ചെയ്യുക.” മറു പരിഭാഷ: “അവന്‍ നമ്മെ പാപങ്ങളില്‍ നിന്നും ശുദ്ധീകരിക്കുന്ന പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞ ശേഷം” അല്ലെങ്കില്‍ “നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുന്ന പ്രവര്‍ത്തി പൂര്‍ത്തീകരിച്ചതിനു ശേഷം” (കാണുക: rc://*/ta/man/translate/figs-abstractnouns)

he had made cleansing for sins

പാപങ്ങള്‍ ക്ഷമിക്കുക എന്നുള്ളതിനെ കുറിച്ച് ഗ്രന്ഥകാരന്‍ പറയുന്നത് ഒരു വ്യക്തിയെ ശുദ്ധന്‍ ആക്കി തീര്‍ക്കുക എന്നതിന് സമാനം ആകുന്നു എന്നാണ്. മറു പരിഭാഷ: “അവിടുന്ന് നമ്മുടെ പാപങ്ങള്‍ എല്ലാം ദൈവം ക്ഷമിക്കുവാന്‍ തക്കവണ്ണം ഇടയാക്കി തീര്‍ത്തു” (കാണുക: rc://*/ta/man/translate/figs-metaphor)

he sat down at the right hand of the Majesty on high

“ദൈവത്തിന്‍റെ വലത്തു ഭാഗത്ത്” ഇരിക്കുക എന്നുള്ളത് ദൈവത്തിങ്കല്‍ നിന്നും ശ്രേഷ്ഠമായ ബഹുമാനവും അധികാരവും പ്രാപിക്കുന്നതിനെ സൂചിപ്പിക്കുന്ന ഒരു അടയാളമായ നടപടി ആകുന്നു. മറു പരിഭാഷ: “അവിടുന്ന് ഉന്നതത്തിലെ മഹത്വപൂര്‍ണ്ണന്‍ ആയവന്‍റെ സമീപത്തില്‍ ബഹുമാനവും അധികാരവും ഉള്ള സ്ഥലത്തു ഇരുന്നു” (കാണുക: rc://*/ta/man/translate/translate-symaction)

the Majesty on high

ഇവിടെ മഹത്വ പൂര്‍ണ്ണന്‍” എന്നുള്ളത് ദൈവത്തെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “മഹോന്നതന്‍ ആയ ദൈവം” (കാണുക: rc://*/ta/man/translate/figs-metonymy)