ml_tn/heb/11/intro.md

12 lines
1.6 KiB
Markdown

# എബ്രായര്‍ 11 പൊതു കുറിപ്പുകള്‍
## ഘടന
എഴുത്തുകാരന്‍ വിശ്വാസം എന്നാല്‍ എന്താകുന്നു എന്ന് പ്രസ്താവിച്ചു കൊണ്ട് ഈ അദ്ധ്യായം തുടങ്ങുന്നു. അനന്തരം വിശ്വാസം ഉണ്ടായിരുന്ന നിരവധി വ്യക്തികളുടെ ഉദാഹരണങ്ങള്‍ നല്‍കുകയും അവര്‍ എപ്രകാരം ജീവിച്ചു എന്ന് പറയുകയും ചെയ്യുന്നു.
## ഈ അധ്യായത്തില്‍ ഉള്ള പ്രധാനപ്പെട്ട ആശയങ്ങള്‍
### വിശ്വാസം
പഴയതും പുതിയതും ആയ രണ്ടു ഉടമ്പടികളിലും, ദൈവം വിശ്വാസം ആവശ്യപ്പെടുന്നു. ചില വ്യക്തികള്‍ വിശ്വാസത്തോടു കൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും അവര്‍ വളരെ ശക്തന്മാരായി കാണപ്പെടുകയും ചെയ്തു. മറ്റുള്ള ആളുകള്‍ വിശ്വാസത്താല്‍ വളരെ അധികം പീഡനങ്ങള്‍ സഹിക്കുവാന്‍ ഇടയായി.