ml_tn/heb/11/intro.md

1.6 KiB

എബ്രായര്‍ 11 പൊതു കുറിപ്പുകള്‍

ഘടന

എഴുത്തുകാരന്‍ വിശ്വാസം എന്നാല്‍ എന്താകുന്നു എന്ന് പ്രസ്താവിച്ചു കൊണ്ട് ഈ അദ്ധ്യായം തുടങ്ങുന്നു. അനന്തരം വിശ്വാസം ഉണ്ടായിരുന്ന നിരവധി വ്യക്തികളുടെ ഉദാഹരണങ്ങള്‍ നല്‍കുകയും അവര്‍ എപ്രകാരം ജീവിച്ചു എന്ന് പറയുകയും ചെയ്യുന്നു.

ഈ അധ്യായത്തില്‍ ഉള്ള പ്രധാനപ്പെട്ട ആശയങ്ങള്‍

വിശ്വാസം

പഴയതും പുതിയതും ആയ രണ്ടു ഉടമ്പടികളിലും, ദൈവം വിശ്വാസം ആവശ്യപ്പെടുന്നു. ചില വ്യക്തികള്‍ വിശ്വാസത്തോടു കൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും അവര്‍ വളരെ ശക്തന്മാരായി കാണപ്പെടുകയും ചെയ്തു. മറ്റുള്ള ആളുകള്‍ വിശ്വാസത്താല്‍ വളരെ അധികം പീഡനങ്ങള്‍ സഹിക്കുവാന്‍ ഇടയായി.