ml_tn/heb/11/01.md

20 lines
2.7 KiB
Markdown

# Connecting Statement:
ഈ സംക്ഷിപ്ത മുഖവുരയില്‍ ഗ്രന്ഥകര്‍ത്താവ് വിശ്വാസത്തെ കുറിച്ച് മൂന്നു കാര്യങ്ങള്‍ പറയുന്നു.
# Now
ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പ്രധാന ഉപദേശത്തില്‍ ഒരു ഇടവേള അടയാളപ്പെടുത്തുവാന്‍ വേണ്ടി ആകുന്നു. ഇവിടെ ഗ്രന്ഥകര്‍ത്താവ് “വിശ്വാസം” എന്നുള്ളതിന്‍റെ അര്‍ത്ഥം വിവരിക്കുവാന്‍ ആരംഭിക്കുന്നു.
# faith is being sure of the things hoped for
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “നമുക്ക് വിശ്വാസം ഉണ്ടാകുമ്പോള്‍, നാം പ്രത്യാശിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള ഉറപ്പു ഉള്ളവര്‍ ആയിരിക്കും” അല്ലെങ്കില്‍ “വിശ്വാസം എന്നുള്ളത് ഒരു വ്യക്തിയെ ചില നിശ്ചിത സംഗതികളെ ഉറപ്പോടു കൂടെ പ്രതീക്ഷിക്കുവാന്‍ ഇട വരുത്തുന്നു”
# hoped for
ഇവിടെ ഇത് ദൈവത്തിന്‍റെ സുനിശ്ചിതം ആയ വാഗ്ദത്തങ്ങളെ പ്രത്യേകമായി സൂചിപ്പിക്കുന്നു, പ്രത്യേകാല്‍ യേശുവില്‍ ഉള്ള സകല വിശ്വാസികളും സ്വര്‍ഗ്ഗത്തില്‍ ദൈവത്തോടു കൂടെ എന്നെന്നേക്കും ജീവിക്കും എന്നുള്ള നിശ്ചയം.
# certain of things that are not seen
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “അതായത് നാം ഇതുവരെയും കണ്ടിട്ടില്ലാത്തത്” അല്ലെങ്കില്‍ “അതായത് ഇതുവരെയും സംഭവിച്ചിട്ടില്ലാത്തത്” (കാണുക: [[rc://*/ta/man/translate/figs-activepassive]])