ml_tn/eph/04/intro.md

2.8 KiB

എഫെസ്യര്‍ 04 പൊതുവായ കുറിപ്പുകള്‍

ഘടനയും രൂപകല്പനയും

ചില തര്‍ജ്ജമകള്‍ എളുപ്പമായി വായിക്കുവാന്‍ കഴിയേണ്ടതിന്കവിതയുടെ ഓരോ വരികളും ബാക്കി വാചകത്തെക്കാള്‍ വലതുവശത്തേക്ക് ക്രമീകരിച്ചിരിക്കുന്നു. 8- വാക്യം ULT യില്‍ ഇപ്രകാരം ചെയ്തിരിക്കുന്നത് പഴയ നിയമത്തില്‍ നിന്നുള്ള ഉദ്ധരണിയാണ്.

ഈ അദ്ധ്യായത്തിലെ വിശേഷാല്‍ ആശയങ്ങള്‍

ആത്മീയ വരങ്ങള്‍

യേശുക്രിസ്തുവില്‍ വിശ്വസിച്ചനന്തരം പ്രകൃത്യാതീതമായ വിശേഷപ്പെട്ട കഴിവുകള്‍ പരിശുദ്ധാത്മാവ് നല്‍കുന്നു. ഈ ആത്മീയ വരങ്ങള്‍ സഭയുടെ പുരോഗതിക്ക് അടിസ്ഥാനപ്പെട്ടതാണ്. ഇവിടെ പൗലൊസ് ചില ആത്മീയ വരങ്ങളെ ക്കുറിച്ച് പറഞ്ഞിരിക്കുന്നു. (കാണുക: rc://*/tw/dict/bible/kt/faith)

ഐക്യത

സഭ ഒന്നായിരിക്കേണ്ടതിനു പൗലൊസ് വലിയ പ്രാധാന്യം നല്‍കുന്നു. ഇത് ഈ അദ്ധ്യായത്തിലെ പ്രധാന ആശയമാണ്.

തര്‍ജ്ജമ ചെയ്യുമ്പോള്‍ ഈ ആദ്ധ്യായത്തിലെ ബുദ്ധിമുട്ടുള്ള സാധ്യതകള്‍

പഴയ മനുഷ്യനും പുതിയ മനുഷ്യനും

“പഴയ മനുഷ്യന്‍” എന്ന പ്രയോഗം ഒരു മനുഷ്യന്‍ ജനിക്കുമ്പോള്‍ ഉള്ള പാപപ്രകൃതിയെ സാധാരണയായി സൂചിപ്പിക്കുന്നതാണ്. “പുതിയ മനുഷ്യന്‍” എന്നത് “പുതിയ പ്രകൃതി അഥവാ പുതുജീവന്‍ ഒരു വ്യക്തി യേശുക്രിസ്തുവില്‍ വിശ്വസിച്ചതിനും ശേഷമായി ദൈവം കൊടുക്കുന്നതാണ്.