ml_tn/col/01/intro.md

4.1 KiB

കൊലൊസ്സ്യര്‍ 01 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

ഒരു മാതൃകാരൂപം ആയ ലേഖനത്തില്‍ എന്നപോലെ, പൌലോസ് തന്‍റെ ലേഖനം 1-2 വാക്യങ്ങളില്‍ തിമൊഥെയോസിനെയും തന്നെയും കൊലോസ്സ്യയില്‍ ഉള്ള വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് ആരംഭിക്കുന്നു.

പൌലോസ് ഈ അധ്യായം മിക്കവാറും തന്നെ രണ്ടു വിഷയങ്ങളെ ചുറ്റിപറ്റി എഴുതുന്നു: ക്രിസ്തു ആരെന്നും, ക്രിസ്തു ക്രിസ്ത്യാനികള്‍ക്ക് വേണ്ടി എന്തു ചെയ്തു എന്നും.

ഈ അദ്ധ്യായത്തിലെ പ്രധാന ആശയങ്ങള്‍

മര്‍മ്മം ആയ സത്യം

പൌലോസ് ഈ അദ്ധ്യായത്തില്‍ “മര്‍മ്മം ആയ സത്യ”ത്തെ സൂചിപ്പിക്കുന്നു. സഭയെ കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് ഒരു കാലത്ത് അജ്ഞാതം ആയിരുന്നു. എന്നാല്‍ ദൈവം ഇപ്പോള്‍ അത് വെളിപ്പെടുത്തിയിരിക്കുന്നു. ഇതിന്‍റെ ഭാഗമായി ജാതികള്‍ക്കു യഹൂദന്മാരോട് ഒപ്പം തുല്ല്യ സ്ഥാനം ദൈവത്തിന്‍റെ പദ്ധതികളില്‍ ഉണ്ട് എന്നുള്ളതാണ്. (കാണുക: rc://*/tw/dict/bible/kt/reveal)

ഈ അദ്ധ്യായത്തിലെ പ്രധാന അലങ്കാര പ്രയോഗങ്ങള്‍

ക്രിസ്തീയ ജീവിതത്തിനു ഉള്ള പ്രതീകങ്ങള്‍

ക്രിസ്തീയ ജീവിതത്തെ വിവരിക്കുവാനായി പൌലോസ് വിവിധ സ്വരൂപങ്ങളെ ഉപയോഗിക്കുന്നു. ഈ അദ്ധ്യായത്തില്‍, താന്‍ “നടക്കുക” എന്നും “ഫലം പുറപ്പെടുവിക്കുക” എന്നും ഉള്ള പ്രതീകങ്ങള്‍ ഉപയോഗിക്കുന്നു (കാണുക: rc://*/tw/dict/bible/other/fruit)

ഈ അദ്ധ്യായത്തിലെ ഇതര പരിഭാഷ വിഷമതകള്‍

വിരോധാഭാസം

ഒരു വിരോധാഭാസം എന്നത് അസാദ്ധ്യം എന്ന് തോന്നുന്ന എന്തിനെ എങ്കിലും വിവരിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു വാസ്തവമായ പ്രസ്താവന ആകുന്നു. വാക്യം 24 ഒരു വിരോധാഭാസം ആകുന്നു: “ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു വേണ്ടിയുള്ള എന്‍റെ കഷ്ടപ്പാടുകളില്‍ സന്തോഷിക്കുന്നു.” സാധാരണയായി ജനം കഷ്ടത അനുഭവിക്കുമ്പോള്‍ സന്തോഷിക്കാറില്ല. എന്നാല്‍ 25-29 വാക്യങ്ങളില്‍ എന്തുകൊണ്ട് തന്‍റെ കഷ്ടത നല്ലത് ആകുന്നു എന്ന് വിശദീകരിക്കുന്നു. (കൊലൊസ്സ്യര്‍ 1:24)