ml_tn/act/front/intro.md

90 lines
12 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# അപ്പോസ്തല പ്രവര്‍ത്തികളുടെ മുഖവുര
## ഭാഗം 1: പൊതു മുഖവുര
### അപ്പോസ്തല പ്രവര്‍ത്തികളുടെ രൂപരേഖ
1. സഭയുടെ ആരംഭവും അതിന്‍റെ ദൌത്യവും (1:1-2:41)
1. യെരുശലേമിലെ ആദ്യസഭ (2:42-6:7)
1. വര്‍ദ്ധിതമായ പീഢനവും സ്തേഫാനോസിന്‍റെ രക്തസാക്ഷിത്വവും (6:8-7:60)
1. സഭയുടെ പീഢനവും ഫിലിപ്പോസിന്‍റെ ശുശ്രൂഷയും (8:1-40)
1. പൌലോസ് ഒരു അപ്പോസ്തലന്‍ ആയിത്തീരുന്നു (9:32-12:24)
1. പത്രോസിന്‍റെ ശുശ്രൂഷയും ആദ്യ ജാതീയ വിശ്വാസികളും. (9:32-12:24)
1. പൌലോസ്, ജാതീയ അപ്പോസ്തലന്‍, യഹൂദ ന്യായപ്രമാണം, യെരുശലേമിലെ സഭാനേതാക്കന്മാരുടെ ആലോചനായോഗം (12:25-16:5)
1. മദ്ധ്യ മെഡിറ്ററേനിയന്‍ ഭാഗത്തേക്കും ഏഷ്യമൈനറിലേക്കും സഭയുടെ വിപുലികരണം (16:6-19:20).
1. പൌലോസ് യെരുശലേമിലേക്ക് യാത്ര ചെയ്യുകയും റോമില്‍ ഒരു തടവുകാരനാകുകയും ചെയ്യുന്നു (19:21-28:31)
### അപ്പോസ്തലപ്രവര്‍ത്തികളുടെ പുസ്തകം എന്തിനെക്കുറിച്ചുള്ളതാണ്?
അപ്പോസ്തലപ്രവര്‍
ത്തികളുടെ പുസ്തകം അധികമധികം ആളുകള്‍ വിശ്വാസികളാകുന്ന ആദിമസഭയുടെ ചരിത്രത്തെ
കുറിച്ചുള്ളതാണ്. ഇത് ആദ്യകാല ക്രിസ്ത്യാനികളെ പരിശുദ്ധാത്മശക്തി സഹായിക്കുന്നതിനെ കുറിച്ചു
കാണിക്കുന്നു. ഈ ഗ്രന്ഥത്തിലെ സംഭവങ്ങള്‍ യേശു സ്വര്‍ഗ്ഗത്തിലേക്ക് ചെന്ന ശേഷം ആരംഭിക്കുന്നതും മുപ്പതു വര്‍ഷങ്ങളില്‍ അവസാനിക്കുന്നതുമാണ്.
### ഈ ഗ്രന്ഥത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യാം?
പരിഭാഷകര്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ശീര്‍ഷകമായ “അപ്പൊസ്തലന്മാരുടെ പ്രവര്‍ത്തികള്‍” അല്ലെങ്കില്‍ പരിഭാഷകര്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുന്ന ഒരു ശീര്‍ഷകം തിരഞ്ഞെടുക്കാവുന്നതാണ്, ഉദാഹരണമായി, അപ്പോ
സ്തലന്മാരില്‍ കൂടെയുള്ള പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തികള്‍,”
### അപ്പോസ്തല പ്രവര്‍ത്തികളുടെ
പുസ്തകം ആരെഴുതി?
ഈ പുസ്തകം ഗ്രന്ഥകാരന്‍റെ പേര്‍ നല്‍കുന്നില്ലയെന്നിരിക്കിലും, ലൂക്കോസിന്‍റെ സുവിശേഷം എഴുതി അയച്ച തിയോഫിലോസ് എന്ന വ്യക്തിയെ തന്നെ അഭിസംബോധന ചെയ്തിരിക്കുന്നു എന്ന് കാണാം. മാത്രമല്ല, ഈ പുസ്തകത്തിന്‍റെ പല ഭാഗങ്ങളില്‍ ഗ്രന്ഥകാരന്‍
“ഞങ്ങള്‍” എന്ന പദം ഉപയോഗിച്ചിരിക്കുന്നു. ഇത് ഗ്രന്ഥകാരന്‍ പൌലോസിനോടൊപ്പം സഞ്ചരിച്ചിരുന്നു
എന്ന് സൂചിപ്പിക്കുന്നു. മിക്കവാറും പണ്ഡിതന്മാര്‍ ചിന്തിക്കുന്നത് ലൂക്കോസ് ആണ് പൌലോസിന്‍റെ കൂടെ യാത്ര ചെയ്ത വ്യക്തി എന്നാണ്. ആയതിനാല്‍, ആദ്യ ക്രിസ്തീയ കാലഘട്ടം മുതല്‍
ഭൂരിഭാഗം ക്രിസ്ത്യാനികളും അപ്പോസ്തല പ്രവര്‍ത്തികളുടെയും ലൂക്കോസ് സുവിശേഷത്തിന്‍റെയും
ഗ്രന്ഥകാരന്‍ ലൂക്കോസ് തന്നെയാണ് എന്ന് ചിന്തിക്കുന്നു.
ലൂക്കോസ് ഒരു ഭിഷഗ്വരന്‍ ആയിരുന്നു. അദ്ദേഹം
എഴുതുന്ന ശൈലി താന്‍ ഒരു വിദ്യാഭ്യാസം ഉള്ള വ്യക്തിയെന്ന് കാണിക്കുന്നു. താന്‍ ഒരു പുറജാതിക്കാരന്‍ ആയിരിക്കാം അപ്പോസ്തല പ്രവര്‍ത്തികളുടെ പുസ്തകത്തിലെ നിരവധി സംഭവങ്ങളെ താന്‍ കണ്ടിട്ടുണ്ട്.
## ഭാഗം 2: പ്രധാന മതപരമായതും സാംസ്കാരികവുമായ ആശയങ്ങള്‍.
### എന്താണ് സഭ?
സഭയെന്നതു ക്രിസ്തുവില്‍ വിശ്വസിക്കുന്ന ആളുകളുടെ സംഘമാണ്. സഭയെന്നതു യഹൂദന്മാരും ജാതികളും ചേര്‍ന്നുള്ളതാണ്. ഈ പുസ്തകത്തിലെ സംഭവങ്ങള്‍ ദൈവം സഭയെ സഹായിക്കുന്നതു കാണിക്കുന്നു. അവിടുന്ന് വിശ്വാസികളെ തന്‍റെ പരിശുദ്ധാത്മാവിനാല്‍ നീതിപൂര്‍വ്വം ജീവിക്കുവാന്‍ സഹായിക്കുന്നു.
## ഭാഗ3. പ്രധാനപ്പെട്ട പരിഭാഷ വിഷയങ്ങള്‍
### അപ്പോസ്തല പ്രവര്‍ത്തികളിലെ വചനത്തില്‍
ഉള്ള പ്രധാന വിഷയങ്ങള്‍ എന്താണ്?
ഇവയാണ്
അപ്പോസ്തല പ്രവര്‍ത്തികളിലെ ഏറ്റവും നിര്‍ണ്ണായകമായ വചന വിഷയങ്ങള്‍:
താഴെ നല്‍കിയിരിക്കന്നവ പഴയ വേദപുസ്തക പരിഭാഷയില്‍ കണ്ടിരിക്കുന്നു,
എന്നാല്‍ ബൈബിളിന്‍റെ ഏറ്റവും പുരാതനമായ പകര്‍പ്പുകളില്‍ അതില്ല. ചില ആധുനിക തര്‍ജ്ജിമകളില്‍
ആ വാക്യങ്ങള്‍ ചതുര ബ്രാക്കറ്റില്‍
നല്‍കിയിരിക്കുന്നു. ULTയു USTയു അവയെ ഒരു
അടിക്കുറിപ്പില്‍ നല്‍കുന്നു.
ഫിലിപ്പോസ് പറഞ്ഞു, നീ മുഴുഹൃദയത്തോടെ വിശ്വസിക്കുന്നുവെങ്കില്‍
നിനക്ക് സ്നാനമേല്‍ക്കാം. എത്യോപ്യന്‍ മറുപടി പറഞ്ഞത്, “യേശുക്രിസ്തു ദൈവപുത്രന്‍ തന്നെ
എന്ന് ഞാന്‍ വിശ്വസിക്കുന്നു” (അപ്പോ.8:37) എന്നാണ്.
* “എന്നാല്‍ ശീലാസിനു അവിടെ തന്നെ തങ്ങുന്നത്
ഉചിതമെന്ന് തോന്നി. ”(അപ്പോ.15:34)
* “ഞങ്ങള്‍ക്ക്
ഞങ്ങളുടെ ന്യായപ്രമാണപ്രകാരം അവനെ
വിസ്തരിക്കണം. എന്നാല്‍ ഉദ്യോഗസ്ഥനായ ലുസിയാസ്, വന്നു ബലാല്‍ക്കാരമായി ഞങ്ങളുടെ കയ്യില്‍ നിന്നും അവനെ എടുത്തു, നിന്‍റെ അടുക്കല്‍ അയച്ചിരിക്കുന്നു. ”([അപ്പോ.24:6b-8a]
* “ഈ കാര്യങ്ങള്‍ അവന്‍ പറഞ്ഞപ്പോള്‍, യഹൂദന്മാര്‍ക്കിടയില്‍ വലിയ തര്‍ക്കമുണ്ടായിട്ടു അവര്‍ അവിടെ നിന്ന്
പുറപ്പെട്ടുപോയി. ([അപ്പോ.28:29]
തുടര്‍ന്നുള്ള വാക്യങ്ങളില്‍, മൂല ഭാഷയില്‍ എന്താണ് പറയുന്നതെന്നു നിശ്ചയം ഇല്ല. ഏതു എഴുത്തുകള്‍ പരിഭാഷ ചെയ്യണം എന്ന് പരിഭാഷകര്‍ തിരഞ്ഞെടുക്കണം.
ULTയില് ആദ്യ എഴുത്തുകള്‍ ഉണ്ട് എന്നാല്‍ രണ്ടാം എഴുത്തുകള്‍ അടിക്കുറിപ്പില്‍ ഉള്‍പ്പെടുന്നു.
*
അവര്‍ യെരുശലേമില്‍ നിന്ന് മടങ്ങിപ്പോയി” ”(അപ്പോ.12:25). ചില തര്‍ജ്ജിമകളില്‍ “അവര്‍ യെരുശലേമിലേക്ക് മടങ്ങിപ്പോയി (അല്ലെങ്കില്‍ അവിടേക്ക്).”
# * അവന്‍ അവരെ സഹിച്ചു” അപ്പൊ.13:18) ചില തര്‍ജ്ജിമകള്‍ “താന്‍ അവര്‍ക്കായി
കരുതി” എന്ന് വായിക്കുന്നു.”
*”കര്‍ത്താവ് ഇപ്രകാരം പറയുന്നു, പുരാതന കാലം മുതല്‍ അറിയപ്പെടുന്നവന്‍ ഇവയൊക്കെയും ചെയ്തിരിക്കുന്നു.”(അപ്പോ.15:17-18). ചില പഴയ തര്‍ജ്ജിമകളില്‍ വായിക്കുന്നതു, “കര്‍ത്താവ് ഇപ്രകാരം പറയുന്നു, പുരാതനകാലം മുതല്‍
തന്‍റെ എല്ലാ പ്രവര്‍ത്തികളും അറിയുന്നവന്‍.”
(കാണുക:[[rc://*/ta/man/translate/translate-textvariants]])