ml_tn/act/22/intro.md

4.4 KiB

അപ്പോസ്തല പ്രവര്‍ത്തികള്‍ 22 പൊതുവായ കുറിപ്പുകള്‍

ഘടനയും രൂപീകരണവും

അപ്പോസ്തല പ്രവര്‍ത്തികളില്‍ ഇത് പൌലോസിന്‍റെ രണ്ടാമത്തെ സംഭാഷണം ആകുന്നു. എന്തുകൊണ്ടെന്നാല്‍ ഇത് ആദ്യകാല സഭയിലെ പ്രധാന സംഭവം ആകുന്നു, പൌലോസിന്‍റെ മൂന്നു സംഭാഷണങ്ങള്‍ ഉണ്ട്. (കാണുക: അപ്പോ. 9 ഉം അപ്പോ.26)

ഈ അദ്ധ്യായത്തിലെ പ്രധാന ആശയങ്ങള്‍

”എബ്രായ ഭാഷയില്‍”

ഈ കാലഘട്ടത്തിലെ ഭൂരിഭാഗം യെഹൂദന്മാര്‍ അരാമ്യ, ഗ്രീക്ക് ഭാഷകള്‍ ആണ് സംസാരിച്ചു വന്നിരുന്നത്. വിദ്യാസമ്പന്നരായ യെഹൂദ പണ്ഡിതന്മാര്‍ മാത്രമാണ് മിക്കവാറും എബ്രായ ഭാഷ സംസാരിച്ചു വന്നത്. ഇത് നിമിത്തമാണ് പൌലോസ് എബ്രായ ഭാഷ സംസാരിക്കുവാന്‍ തുടങ്ങിയപ്പോള്‍ ജനം ശ്രദ്ധ പതിപ്പിച്ചത്.

”മാര്‍ഗ്ഗം”

ആരാണ് ആദ്യമായി വിശ്വാസികളെ “മാര്‍ഗ്ഗാനുസാരികള്‍” എന്ന് വിളിക്കുവാന്‍ തുടങ്ങിയതെന്ന് അറിയുന്നില്ല. ഇത് മിക്കവാറും വിശ്വാസികള്‍ തന്നെ അവരെ വിളിച്ചിരിക്കാം, എന്തുകൊണ്ടെന്നാല്‍ ദൈവവചനം പലപ്പോഴും ഒരു വ്യക്തി ജീവിക്കുന്നതിനെ ഒരു പാതയില്‍ അല്ലെങ്കില്‍ “മാര്‍ഗ്ഗ”ത്തില്‍ യാത്ര ചെയ്യുന്നതിന് സമാനം ആണെന്ന് പറയുന്നു. ഇത് വാസ്തവം ആകുന്നു എങ്കില്‍, വിശ്വാസികള്‍ ദൈവത്തിനു പ്രസാദകരമായ ഒരു പാതയില്‍ ജീവിക്കുന്നവരായി “കര്‍ത്താവിന്‍റെ മാര്‍ഗ്ഗം പിന്‍തുടരുന്നവര്‍ ആകുന്നു.”

റോമന്‍ പൌരത്വം

റോമാക്കാര്‍ ചിന്തിച്ചിരുന്നത് അവര്‍ റോമന്‍ പൌരന്മാരെ മാത്രം നീതിപൂര്‍വ്വം പരിഗണിച്ചാല്‍ മതി എന്നായിരുന്നു. റോമന്‍ പൌരത്വമില്ലാത്തവരോട് തങ്ങള്‍ക്ക് ഇഷ്ടംപോലെ എങ്ങനെ വേണമെങ്കിലും ചെയ്യാം എന്നായിരുന്നു, എന്നാല്‍ അവര്‍ റോമന്‍ പൌരന്മാരെപ്പോലെ എല്ലാ റോമന്‍ നിയമങ്ങളെയും അനുസരിക്കയും വേണം. ചില ആളുകള്‍ റോമന്‍ പൌരന്മാരായി ജനിച്ചിരുന്നു, മറ്റുള്ളവര്‍ റോമന്‍ ഭരണകൂടത്തിനു പണം നല്‍കി റോമന്‍ പൌരന്മാരായി തീര്‍ന്നു. “സഹസ്രാധിപന്‍” സാധാരണ പൌരന്മാരെ പരിഗണിക്കുന്നത് പോലെ റോമന്‍ പൌരന്മാരെ പരിഗണിച്ചാല്‍ അവന്‍ ശിക്ഷിക്കപ്പെടാന്‍ പോലും സാധ്യത ഉണ്ടായിരുന്നു.