ml_tn/act/15/03.md

28 lines
3.4 KiB
Markdown

# General Information:
ഇവിടെ “അവര്‍,” “അവര്‍,” “അവരെ” എന്നീ പദങ്ങള്‍ പൌലോസ്, ബര്‍ന്നബാസ്, മറ്റു ചില ആളുകളെയും സൂചിപ്പിക്കുന്നതാണ് ([അപ്പൊ.15:2](../15/02.md)).
# They therefore, being sent by the church
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അതുകൊണ്ട് വിശ്വാസികളുടെ സമൂഹം അവരെ അന്ത്യോക്യയില്‍ നിന്ന് യെരുശലേമിലേക്ക് പറഞ്ഞയച്ചു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# being sent by the church
ഇവിടെ “സഭ” എന്നത് സഭയുടെ ഭാഗമായിരിക്കുന്ന ആളുകളെ സൂചിപ്പിക്കുന്നതു ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])
# passed through ... announced
“കടന്നു പോയി” എന്നും “പ്രഖ്യാപിച്ചു” എന്നും ഉള്ള പദങ്ങള്‍ സൂചിപ്പിക്കുന്നത് അവര്‍ വിവിധ സ്ഥലങ്ങളില്‍ കുറെ സമയം ചിലവഴിക്കുകയും ദൈവം എന്താണ് ചെയ്തുകൊണ്ട് വന്നത് എന്ന് വിശദമായി പങ്കുവെക്കുകയും ചെയ്തു.
# announced the conversion of the Gentiles
“പരിവര്‍ത്തനം” എന്ന സര്‍വ്വനാമം അര്‍ത്ഥമാക്കുന്നത് ജാതികള്‍ അവരുടെ അസത്യ ദേവന്മാരെ ഉപേക്ഷിക്കുകയും ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്തു എന്നാണ്. മറുപരിഭാഷ: “ആ സ്ഥലങ്ങളിലുള്ള വിശ്വാസി സമൂഹങ്ങളോട് പുറജാതികള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് പറയുവാന്‍ ഇടയായി” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# They brought great joy to all the brothers
അവരുടെ സന്ദേശം സഹോദരന്മാരെ സന്തോഷമുള്ളവരാക്കി എന്ന് പറഞ്ഞിരിക്കുന്നത് “സന്തോഷം” എന്ന വസ്തുത അവര്‍ സഹോദരന്മാര്‍ക്ക് കൊണ്ടുവന്നു നല്‍കി എന്ന നിലയിലാണ്. മറുപരിഭാഷ: “അവര്‍ പറഞ്ഞതായ കാര്യം സഹ വിശ്വാസികള്‍ക്ക് ആനന്ദം ഉളവാക്കി” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the brothers
ഇവിടെ “സഹോദരന്മാര്‍” എന്നത് സഹവിശ്വാസികളെ സൂചിപ്പിക്കുന്നു.