ml_tn/act/13/06.md

24 lines
2.9 KiB
Markdown

# General Information:
ഇവിടെ “അവര്‍” എന്ന പദം പൌലോസ്, ശീലാസ്, യോഹന്നാന്‍ മര്‍ക്കോസ് എന്നിവരെ സൂചിപ്പിക്കുന്നു. “ഈ മനുഷ്യന്‍” എന്ന പദങ്ങള്‍ “സെര്‍ഗ്യുസ് പൌലോസ്” നെ സൂചിപ്പിക്കുന്നു. ആദ്യ പദമായ “അവന്‍” എന്നത് ഒരു പ്രാദേശിക ഭരണാധിപന്‍ ആയ “സെര്‍ഗ്യുസ് പൌലോസ്” നെ കുറിക്കുന്നു; രണ്ടാം പദമായ “അവന്‍” എന്നത് മന്ത്രവാദിയായ എലീമാസ് (ബര്‍-യേശു എന്നും വിളിക്കും) നെ കുറിക്കുന്നു.
# the whole island
അവര്‍ ദ്വീപിന്‍റെ ഒരു ഭാഗത്ത് നിന്നും മറുഭാഗത്തേക്ക്‌ കടന്നു പോകുകയും അവര്‍ കടന്നുപോയതായ ഓരോ പട്ടണങ്ങളിലും സുവിശേഷ സന്ദേശം പങ്കു വെക്കുകയും ചെയ്തു.
# Paphos
പ്രാദേശിക ഭരണാധികാരി ജീവിച്ചിരുന്ന സൈപ്രസ് ദ്വീപിലെ ഒരു പ്രധാന നഗരം
# they found
ഇവിടെ “കണ്ടെത്തി” എന്ന പദത്തിനു അവനെ അന്വേഷിക്കാതെ തന്നെ അവര്‍ അവന്‍റെ അടുക്കല്‍ എത്തി എന്നാണര്‍ത്ഥം. മറുപരിഭാഷ: “അവര്‍ കണ്ടുമുട്ടി” അല്ലെങ്കില്‍ “അവര്‍ വന്നു ചേര്‍ന്നു”
# a certain magician
മന്ത്രവാദം ചെയ്യുന്ന ഒരു പ്രത്യേക വ്യക്തി അല്ലെങ്കില്‍ “അമാനുഷികമായ മാന്ത്രിക വിദ്യകള്‍ ചെയ്യുന്ന ഒരു വ്യക്തി”
# whose name was Bar Jesus
ബര്‍യേശു എന്നതിന്‍റെ അര്‍ത്ഥം “യേശുവിന്‍റെ മകന്‍” എന്നാണ്. ഈ മനുഷ്യനും യേശുക്രിസ്തുവിനും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. അക്കാലത്ത് യേശു എന്നത് ഒരു പൊതുവായ പേര് ആയിരുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])