ml_tn/act/13/06.md

2.9 KiB

General Information:

ഇവിടെ “അവര്‍” എന്ന പദം പൌലോസ്, ശീലാസ്, യോഹന്നാന്‍ മര്‍ക്കോസ് എന്നിവരെ സൂചിപ്പിക്കുന്നു. “ഈ മനുഷ്യന്‍” എന്ന പദങ്ങള്‍ “സെര്‍ഗ്യുസ് പൌലോസ്” നെ സൂചിപ്പിക്കുന്നു. ആദ്യ പദമായ “അവന്‍” എന്നത് ഒരു പ്രാദേശിക ഭരണാധിപന്‍ ആയ “സെര്‍ഗ്യുസ് പൌലോസ്” നെ കുറിക്കുന്നു; രണ്ടാം പദമായ “അവന്‍” എന്നത് മന്ത്രവാദിയായ എലീമാസ് (ബര്‍-യേശു എന്നും വിളിക്കും) നെ കുറിക്കുന്നു.

the whole island

അവര്‍ ദ്വീപിന്‍റെ ഒരു ഭാഗത്ത് നിന്നും മറുഭാഗത്തേക്ക്‌ കടന്നു പോകുകയും അവര്‍ കടന്നുപോയതായ ഓരോ പട്ടണങ്ങളിലും സുവിശേഷ സന്ദേശം പങ്കു വെക്കുകയും ചെയ്തു.

Paphos

പ്രാദേശിക ഭരണാധികാരി ജീവിച്ചിരുന്ന സൈപ്രസ് ദ്വീപിലെ ഒരു പ്രധാന നഗരം

they found

ഇവിടെ “കണ്ടെത്തി” എന്ന പദത്തിനു അവനെ അന്വേഷിക്കാതെ തന്നെ അവര്‍ അവന്‍റെ അടുക്കല്‍ എത്തി എന്നാണര്‍ത്ഥം. മറുപരിഭാഷ: “അവര്‍ കണ്ടുമുട്ടി” അല്ലെങ്കില്‍ “അവര്‍ വന്നു ചേര്‍ന്നു”

a certain magician

മന്ത്രവാദം ചെയ്യുന്ന ഒരു പ്രത്യേക വ്യക്തി അല്ലെങ്കില്‍ “അമാനുഷികമായ മാന്ത്രിക വിദ്യകള്‍ ചെയ്യുന്ന ഒരു വ്യക്തി”

whose name was Bar Jesus

ബര്‍യേശു എന്നതിന്‍റെ അര്‍ത്ഥം “യേശുവിന്‍റെ മകന്‍” എന്നാണ്. ഈ മനുഷ്യനും യേശുക്രിസ്തുവിനും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. അക്കാലത്ത് യേശു എന്നത് ഒരു പൊതുവായ പേര് ആയിരുന്നു. (കാണുക: rc://*/ta/man/translate/translate-names)