ml_tn/act/08/10.md

2.8 KiB

General Information:

ഫിലിപ്പോസിന്‍റെ ചരിത്രത്തിലേക്കു ശീമോന്‍ പരിചയപ്പെടുത്തപ്പെടുന്നു. ഈ വാക്യം ശീമോനെക്കുറിച്ചുള്ള പ്രാരംഭ പശ്ചാത്തല വിവരണങ്ങള്‍ നല്‍കുകയും താന്‍ ശമര്യക്കാരുടെ ഇടയില്‍ ആരായിരുന്നു എന്ന വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. (കാണുക: rc://*/ta/man/translate/writing-background)

All the Samaritans

“സകല” എന്ന പദം പൊതുവായതായ ഒന്നാകുന്നു. മറുപരിഭാഷ: “ശമര്യരില്‍ നിരവധി പേര്‍” അല്ലെങ്കില്‍ “പട്ടണത്തില്‍ ഉണ്ടായിരുന്ന ശമര്യക്കാര്‍” (കാണുക: rc://*/ta/man/translate/figs-hyperbole)

from the least to the greatest

ഇത് ഒരറ്റം മുതല്‍ അങ്ങേയറ്റം വരെയുള്ള സ്ഥലത്തെ സകല ജനങ്ങളെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അവര്‍ എത്രമാത്രം പ്രാധാന്യം അര്‍ഹിക്കുന്നവര്‍ ആയിരുന്നു എങ്കിലും” (കാണുക: rc://*/ta/man/translate/figs-merism)

This man is that power of God which is called Great

ജനങ്ങള്‍ പറഞ്ഞിരുന്നത് “മഹാശക്തി” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ദൈവീക ശക്തി ശിമോന്‍ ആയിരുന്നു എന്നാണ്.

that power of God which is called Great

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ദൈവത്തിന്‍റെ ശക്തിമത്തായ പ്രാതിനിധ്യം അല്ലെങ്കില്‍ 2)ദൈവം അല്ലെങ്കില്‍ 3)ഏറ്റവും ശക്തിമാനായ മനുഷ്യന്‍ അല്ലെങ്കില്‍ 4) ദൈവദൂതന്‍ ആദിയായവ ആകുന്നു. ഈ പദം സുവ്യക്തമല്ലാത്തതിനാല്‍, അത് “ദൈവത്തിന്‍റെ അതിമഹത്തായ അധികാരം” എന്ന് ലളിതമായി പരിഭാഷ ചെയ്യുന്നത് നല്ലതായിരിക്കും.