ml_tn/2co/01/intro.md

3.8 KiB

2 കൊരിന്ത്യർ 01 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

പുരാതന പൌരസ്ത്യ ദേശങ്ങളില്‍ ഒരു കത്ത് ആരംഭിക്കുന്നതിനുള്ള പൊതുവായ ശൈലി ആദ്യ ഖണ്ഡികയില്‍ പ്രതിഫലിപ്പിക്കുന്നു.

പ്രത്യേക ആശയങ്ങൾ

പൗലോസിന്‍റെ സത്യസന്ധത

ആളുകൾ പൗലോസിന്‍റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തുകൊണ്ട്. താൻ ചെയ്യുന്നതിന്‍റെ ഉദ്ദേശ്യങ്ങൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹം അവരെ നിരാകരിക്കുന്നു.

ആശ്വാസം

ഈ അദ്ധ്യായത്തിലെ പ്രധാന പ്രമേയമാണ് ആശ്വാസം. പരിശുദ്ധാത്മാവ് ക്രിസ്ത്യാനികളെ ആശ്വസിപ്പിക്കുന്നു. കൊരിന്ത്യർ ഒരുപക്ഷേ ദുരിതത്തിലായിരിക്കാം, അവരെ ആശ്വസിപ്പിക്കേണ്ടതുണ്ട്.

ഈ അദ്ധ്യായത്തിലെ പ്രധാന സംഭാഷണങ്ങൾ

അമിതോക്തിപരമായ ചോദ്യങ്ങള്‍

ആത്മാർത്ഥതയില്ലെന്ന ആരോപണത്തോട് സ്വയം പ്രതിരോധിക്കാൻ പൌലോസ് രണ്ട് അമിതോക്തിപരമായ ചോദ്യങ്ങൾ ഉപയോഗിക്കുന്നു. (കാണുക: rc://*/ta/man/translate/figs-rquestion)

ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന സമസ്യകൾ

നമ്മൾ

പൌലോസ് ""ഞങ്ങൾ"" എന്ന സർവനാമം ഉപയോഗിക്കുന്നു. ഇത് തിമോത്തിയെയും തന്നെയും പ്രതിനിധീകരിക്കുന്നു. അതിൽ മറ്റ് ആളുകളും ഉൾപ്പെട്ടേക്കാം.

ജാമ്യം

ഒരു ക്രിസ്ത്യാനിയുടെ നിത്യജീവിതത്തിന്‍റെ ഉറപ്പ് അല്ലെങ്കിൽ ഈട് പരിശുദ്ധാത്മാവാണ് എന്ന് പൌലോസ് പറയുന്നു. ക്രിസ്ത്യാനികൾ സുരക്ഷിതമായി രക്ഷിക്കപ്പെടുന്നു. എന്നാൽ ദൈവം നൽകിയ എല്ലാ വാഗ്ദാനങ്ങളും മരിക്കുന്നതുവരെ അവർ അനുഭവിക്കുകയില്ല. ഇത് സംഭവിക്കുമെന്ന വ്യക്തിപരമായ ഉറപ്പാണ് പരിശുദ്ധാത്മാവ്. ഈ ആശയം ഒരു വ്യാപാര ഇടപാടുമായി ബന്ധമുള്ള പദത്തിൽ നിന്നാണ്. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് പണം തിരിച്ചടയ്ക്കുമെന്ന് ഒരു ""ഗ്യാരണ്ടി"" ആയി വിലയേറിയ ഏതെങ്കിലും വസ്തുവിനെ നൽകുന്നു. (കാണുക: [[rc:///tw/dict/bible/kt/eternity]] and [[rc:///tw/dict/bible/kt/save]])