ml_tn/2co/01/intro.md

32 lines
3.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# 2 കൊരിന്ത്യർ 01 പൊതു നിരീക്ഷണങ്ങള്‍
## ഘടനയും വിന്യാസവും
പുരാതന പൌരസ്ത്യ ദേശങ്ങളില്‍ ഒരു കത്ത് ആരംഭിക്കുന്നതിനുള്ള പൊതുവായ ശൈലി ആദ്യ ഖണ്ഡികയില്‍ പ്രതിഫലിപ്പിക്കുന്നു.
## പ്രത്യേക ആശയങ്ങൾ
### പൗലോസിന്‍റെ സത്യസന്ധത
ആളുകൾ പൗലോസിന്‍റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തുകൊണ്ട്. താൻ ചെയ്യുന്നതിന്‍റെ ഉദ്ദേശ്യങ്ങൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹം അവരെ നിരാകരിക്കുന്നു.
### ആശ്വാസം
ഈ അദ്ധ്യായത്തിലെ പ്രധാന പ്രമേയമാണ് ആശ്വാസം. പരിശുദ്ധാത്മാവ് ക്രിസ്ത്യാനികളെ ആശ്വസിപ്പിക്കുന്നു. കൊരിന്ത്യർ ഒരുപക്ഷേ ദുരിതത്തിലായിരിക്കാം, അവരെ ആശ്വസിപ്പിക്കേണ്ടതുണ്ട്.
## ഈ അദ്ധ്യായത്തിലെ പ്രധാന സംഭാഷണങ്ങൾ
### അമിതോക്തിപരമായ ചോദ്യങ്ങള്‍
ആത്മാർത്ഥതയില്ലെന്ന ആരോപണത്തോട് സ്വയം പ്രതിരോധിക്കാൻ പൌലോസ് രണ്ട് അമിതോക്തിപരമായ ചോദ്യങ്ങൾ ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-rquestion]])
## ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന സമസ്യകൾ
### നമ്മൾ
പൌലോസ് ""ഞങ്ങൾ"" എന്ന സർവനാമം ഉപയോഗിക്കുന്നു. ഇത് തിമോത്തിയെയും തന്നെയും പ്രതിനിധീകരിക്കുന്നു. അതിൽ മറ്റ് ആളുകളും ഉൾപ്പെട്ടേക്കാം.
### ജാമ്യം
ഒരു ക്രിസ്ത്യാനിയുടെ നിത്യജീവിതത്തിന്‍റെ ഉറപ്പ് അല്ലെങ്കിൽ ഈട് പരിശുദ്ധാത്മാവാണ് എന്ന് പൌലോസ് പറയുന്നു. ക്രിസ്ത്യാനികൾ സുരക്ഷിതമായി രക്ഷിക്കപ്പെടുന്നു. എന്നാൽ ദൈവം നൽകിയ എല്ലാ വാഗ്ദാനങ്ങളും മരിക്കുന്നതുവരെ അവർ അനുഭവിക്കുകയില്ല. ഇത് സംഭവിക്കുമെന്ന വ്യക്തിപരമായ ഉറപ്പാണ് പരിശുദ്ധാത്മാവ്. ഈ ആശയം ഒരു വ്യാപാര ഇടപാടുമായി ബന്ധമുള്ള പദത്തിൽ നിന്നാണ്. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് പണം തിരിച്ചടയ്ക്കുമെന്ന് ഒരു ""ഗ്യാരണ്ടി"" ആയി വിലയേറിയ ഏതെങ്കിലും വസ്തുവിനെ നൽകുന്നു. (കാണുക: [[rc://*/tw/dict/bible/kt/eternity]] and [[rc://*/tw/dict/bible/kt/save]])